ബട്ടർ ചിക്കൻ റോസ്‌റ്റ്
1.ചിക്കൻ – 600 ഗ്രാം
2.നാരങ്ങനീര് – ഒരു പകുതി നാരങ്ങയുടേത്
കട്ടത്തൈര് – ഒരു കപ്പിന്റെ മൂന്നിൽ ഒന്ന്
ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒന്നര വലിയ സ്പൂൺ
വെണ്ണ ഉരുക്കിയത് – കാല്‍ കപ്പ്
കശ്മീരി മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ
സവാള വറുത്തത് – അരക്കപ്പ്
ജീരകംപൊടി – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
ഗരംമസാലപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
ചിക്കൻ മസാലപ്പൊടി – ഒന്നര ചെറിയ സ്പൂൺ
3.സവാള വറുത്തത് – ഒരു കപ്പിന്റെ മൂന്നിൽ ഒന്ന്
വെളുത്തുള്ളി – പത്ത് അല്ലി
ജീരകം – ഒന്നര ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒന്നര വലിയ സ്പൂൺ
4.വെണ്ണ – കാൽ കപ്പ്
5.മല്ലിയില അരിഞ്ഞത് – കാൽ കപ്പ്
കസൂരിമേത്തി – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ചിക്കൻ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കണം.
∙ഒരു ബൗളിൽ രണ്ടാമത്തെ ചേരുവയും ചിക്കൻ കഷണങ്ങളും ചേർത്ത് അരമണിക്കൂർ വയ്ക്കണം.
∙മൂന്നാമത്തെ ചേരുവ മയത്തിൽ അരയ്ക്കണം.
∙പാനിൽ നെയ്യ് ചൂടാക്കി ചിക്കൻ ചേർത്തിളക്കി പാകത്തിനു വെള്ളവും ചേർത്തു മൂടിവച്ചു വേവിക്കുക.
∙മുക്കാൽ വേവാകുമ്പോൾ അരച്ചു വച്ച മസാല ചേർത്തിളക്കി വേവിക്കണം.
∙വെള്ളം വറ്റി വരുമ്പോൾ ആറാമത്തെ ചേരുവയും ചേർത്തിളക്കി വാങ്ങാം.