ചിക്കൻ മസാല ഫ്രൈ
1.ചിക്കൻ – അരക്കിലോ
2.മഞ്ഞൾപ്പൊടി – അര വലിയ സ്പൂൺ
മുളകുപൊടി – ഒരു വലിയ സ്പൂൺ
ഇഞ്ചി– വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
4.വറ്റൽമുളക് – രണ്ട്
ഇഞ്ചി– വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ
ചുവന്നുള്ളി – 20, അരിഞ്ഞത്
5.മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
മുളകുപൊടി – അര വലിയ സ്പൂൺ
മല്ലിപ്പൊടി – അര വലിയ സ്പൂൺ
ഗരംമസാലപൊടി – അര വലിയ സ്പൂൺ
വറ്റൽമുളക് ചതച്ചത് – ഒരു വലിയ സ്പൂൺ
6.ടുമാറ്റോ സോസ് – ഒന്നര വലിയ സ്പൂൺ
വെള്ളം – കാൽ കപ്പ്
ഉപ്പ് – പാകത്തിന്
7.കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙ചിക്കൻ വൃത്തിയാക്കി ചെറിയ ക,ണങ്ങളാക്കി മുറിച്ച് രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച് ഒരു മണിക്കൂര്‍ വയ്ക്കണം.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി അൽപം കറിവേപ്പില ചേർത്തു ചിക്കൻ കഷണങ്ങൾ വറുത്തു കോരി വയ്ക്കുക.
∙ഇതേ എണ്ണയില്‍ നിന്നും രണ്ടു വലിയ സ്പൂൺ എണ്ണയിൽ നാലാമത്തെ ചേരുവ വഴറ്റി ചുവന്നുള്ളി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അഞ്ചാമത്തെ ചേരുവ വഴറ്റണം.
∙പച്ചമണം മാറുമ്പോൾ ആറാമത്തെ ചേരുവയും ചേർത്തിളക്കുക.
∙ഇതിലേക്കു വറുത്തു വച്ചിരിക്കുന്ന ചിക്കനും കറിവേപ്പിലയും ചേർത്തിളക്കി വാങ്ങാം.