Wednesday 04 May 2022 02:23 PM IST

കുട്ടികൾക്കു നൽകാം രുചിയൂറും ചൈനീസ് ചോപ്സി, ഈസി റെസിപ്പി!

Silpa B. Raj

choupsey

ചൈനീസ് ചോപ്സി

1.നൂഡിൽസ് – 150 ഗ്രാം

2.എണ്ണ – രണ്ടു വലിയ സ്പൂൺ

3.ചിക്കൻ അരിഞ്ഞത് – 100 ഗ്രാം

ചെമ്മീൻ – 50 ഗ്രാം

4.സെലറി – ഒരു തണ്ട്, നീളത്തിൽ കനം കുറച്ച് ചരിച്ച് മുറിച്ചത്

കാബേജ് – രണ്ട് ഇല, നീളത്തിൽ അരിഞ്ഞത്

കാരറ്റ് – ഒന്ന്, നീളത്തിൽ കനം കുറച്ച് ചരിച്ച് മുറിച്ചത്

ബീൻസ് – മൂന്ന്, നീളത്തിൽ കനം കുറച്ച് ചരിച്ച് മുറിച്ചത്

ചൗചൗ – ഒന്ന്, നീളത്തിൽ കനം കുറച്ച് ചരിച്ച് മുറിച്ചത്

ലീക്ക്സ് – ഒരു തണ്ട്, നീളത്തിൽ കനം കുറച്ച് ചരിച്ച് മുറിച്ചത്

സവാള – ഒന്ന്,ചതുരക്കഷണങ്ങളാക്കിയത്

സാലഡ് കുക്കുമ്പർ – ഒന്നിന്റെ പകുതി, അരി കളഞ്ഞു ചതുരക്കഷണങ്ങളാക്കിയത്

കാപ്സിക്കം – ഒന്നിന്റെ പകുതി, ചതുരക്കഷണങ്ങളാക്കിയത്

5.ചിക്കൻ സ്‌റ്റോക്ക് – ഒരു വലിയ സ്പൂൺ

6.സോയാസോസ് – ഒരു ചെറിയ സ്പൂൺ

ഓയ്സ്‌റ്റർ സോസ് – ഒരു ചെറിയ സ്പൂൺ
7.കോൺഫ്‌ളോർ – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙നൂഡിൽസ് ചൂടായ എണ്ണയിൽ വറുത്തു കോരി വയ്ക്കുക.

∙എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.

∙ഇതിലേക്കു നാലാമത്തെ ചേരുവ അരിഞ്ഞതു ചേർത്തു വഴറ്റിയ ശേഷം ചിക്കൻ സ്‌റ്റോക്ക് ചേർത്തു തിളപ്പിക്കുക.

∙ഇതിൽ സോസുകളും ചേർത്തിളക്കിയ ശേഷം കോൺഫ്‌ളോർ അൽപം വെള്ളത്തിൽ കലക്കിയതും പാകത്തിനുപ്പും ചേർത്തിളക്കി യോജിപ്പിക്കുക.

∙വിളമ്പാനുള്ള പാത്രത്തിൽ നൂഡിൽസ് വറുത്തതു നിരത്തി അതിനു മുകളിൽ ചോപ്സി വച്ചു വിളമ്പുക.