Friday 03 November 2023 03:03 PM IST

അപാര രുചിയിൽ ഒരു ചിക്കൻ സ്‌റ്റ്യൂ, അപ്പത്തിനും ഇടിയപ്പത്തിനും സൂപ്പർ കോമ്പിനേഷൻ!

Liz Emmanuel

Sub Editor

chicken

ചിക്കൻ സ്‌റ്റ്യൂ

1.ചിക്കൻ – അരക്കിലോ

2.എണ്ണ – രണ്ടു വലിയ സ്പൂൺ

3.കറുവാപ്പട്ട – ഒരു കഷണം

ഗ്രാമ്പൂ – മൂന്ന്

ഏലയ്ക്ക – മൂന്ന്

തക്കോലം – ഒന്ന്

പെരുംജീരകം – കാൽ ചെറിയ സ്പൂൺ

4.ഇ‍ഞ്ചി – ഒരിഞ്ചു കഷണം, നീളത്തിൽ അരിഞ്ഞത്

വെളുത്തുള്ളി – അഞ്ച് അല്ലി. നീളത്തിൽ അരിഞ്ഞത്

പച്ചമുളക് – രണ്ട്, നീളത്തിൽ അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

5.സവാള – ഒന്ന്, അരിഞ്ഞത്

6.ഉരുളക്കിഴങ്ങ് – ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്

കാരറ്റ് – ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്

7.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത രണ്ടാം പാൽ – രണ്ടു കപ്പ്

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

8.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാം പാൽ – ഒരു കപ്പ്

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
9.എണ്ണ – ഒരു വലിയ സ്പൂൺ

10.കടുക് – കാൽ ചെറിയ സ്പൂൺ

ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത്

വറ്റൽമുളക് – രണ്ട്

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക.

∙നാലാമത്തെ ചേരുവ ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ സവാള ചേർത്തു മൂന്നു മിനിറ്റു വഴറ്റണം.

∙ഇതിലേക്കു ആറാമത്തെ ചേരുവയും ചേർത്തു രണ്ടു മിനിറ്റു വഴറ്റി ഏഴാമത്തെ ചേരുവ ചേർത്തിളക്കി മൂടിവച്ചു വേവിക്കുക.

∙ചിക്കൻ വെന്തു പാകമാകുമ്പോൾ ഒന്നാം പാലും ഗരംമസാലപ്പൊടിയും ചേർത്തിളക്കി ചെറുതീയിൽ അഞ്ചു മിനിറ്റു വേവിക്കുക.

∙എണ്ണയിൽ പത്താമത്തെ ചേരുവ താളിച്ച് കറിയിൽ ചേർത്തു വിളമ്പാം.