Monday 04 September 2023 12:01 PM IST

ഈസിയായി തയാറാക്കാം മലായ് ചിക്കൻ, ചപ്പാത്തിക്കും പൊറോട്ടയ്ക്കും ഒപ്പം ഉഗ്രൻ!

Merly M. Eldho

Chief Sub Editor

chicken

മലായ് ചിക്കൻ

1.ചിക്കൻ, എല്ലില്ലാതെ – 300–400 ഗ്രാം, ചെറിയ ചതുരക്കഷണങ്ങളാക്കിയത്

2.കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൺ

ജീരകംപൊടി – അര ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – അര ചെറി സ്പൂൺ

ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ

തൈര് – രണ്ടു വലിയ സ്പൂൺ

3.നെയ്യ് – രണ്ടു വലിയ സ്പൂൺ

4.സവാള – ഒന്ന്
പച്ചമുളക് – മൂന്ന്

5.തക്കാളി – ഒന്നിന്റെ പകുതി, അരച്ചത്

6.കശുവണ്ടിപ്പരിപ്പ് – ആറ്–ഏഴ്, അരച്ചത്

ക്രീം – രണ്ടു വലിയ സ്പൂൺ

7.കസൂരി മേത്തി – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കുക.

∙പാനിൽ നെയ്യ് ചൂടാക്കി നാലാമത്തെ ചേരുവ അരച്ചതു ചേർത്തു വഴറ്റണം.

∙പച്ചമണം മാറുമ്പോൾ തക്കാളി അരച്ചതും ചേർത്തിളക്കി വഴറ്റുക.

∙ഇതിലേക്കു ചിക്കൻ ചേർത്തിളക്കി മൂടി വച്ചു വേവിക്കുക.

∙വെന്തു വരുമ്പോൾ ആറാമത്തെ ചേരുവയും ചേർത്തു യോജിപ്പിച്ച് തിളപ്പിക്കുക.

∙കസൂരി മേത്തിയും ചേർത്തിളക്കി വിളമ്പാം.