Saturday 03 June 2023 03:51 PM IST

കൊതിപ്പിക്കും രുചിയിൽ ചെമ്മീൻ റോസ്‌റ്റ്, ഇതുണ്ടെങ്കിൽ ഊണ് കെങ്കേമം!

Liz Emmanuel

Sub Editor

prawns

ചെമ്മീൻ റോസ്‌റ്റ്

1.ചെമ്മീൻ, തൊണ്ടും നാരും കളഞ്ഞത് – 200 ഗ്രാം

2.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

‌നാരങ്ങാനീര് – പകുതി നാരങ്ങയുടേത്

3.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

4.കടുക് – അര ചെറിയ സ്പൂൺ

5.ചുവന്നുള്ളി – ഒരു കപ്പ്

ഇഞ്ചി, ചതച്ചത് – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി, ചതച്ചത് – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6.തക്കാളി – ഒന്ന്, അരിഞ്ഞത്

7.കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

8.കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙ചെമ്മീൻ രണ്ടാമത്തെ ചേരുവ പുരട്ടി അര മണിക്കൂർ മാറ്റി വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി ചെമ്മീൻ വറുത്തു കോരി മാറ്റി വയ്ക്കണം.

∙ഇതേ എണ്ണയിൽ കടുക് പൊട്ടിക്കുക.

∙ഇതിലേക്ക് അഞ്ചാമത്തെ ചേരകുവ ചേർത്തു വഴറ്റണം.

∙വഴന്നു വരുമ്പോൾ തക്കാളി ചേർത്തു വഴറ്റണം.

∙തക്കാളി വെന്തുടഞ്ഞ് എണ്ണ തെളിയുമ്പോൾ ഏഴാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙പച്ചമണം മാറുമ്പോൾ വറുത്തു വച്ചിരിക്കുന്ന ചെമ്മീനും കറിവേപ്പിലയും ചേർത്തു വഴറ്റി അഞ്ചു മിനിറ്റ് മൂടി വച്ചു വേവിക്കുക.

∙ചൂടോടെ വിളമ്പാം.