ഗ്രീൻ ചിക്കൻ കറി
1.ചിക്കൻ – ഒരു കിലോ
2.ചുവന്നുള്ളി – കാൽ കിലോ
പച്ചമുളക് – പത്ത്
കറിവേപ്പില – ഒരു കൈപ്പിടി
ജീരകം – ഒന്നര ചെറിയ സ്പൂൺ
പെരുംജീരകം – ഒരു ചെറിയ സ്പൂൺ
കറുവാപ്പട്ട – ഒരു കഷണം
ഗ്രാമ്പൂ – രണ്ട്
ഏലയ്ക്ക – രണ്ട്
3.ഉപ്പ് – പാകത്തിന്
4.വെളിച്ചെണ്ണ – കാൽ കപ്പ്
5.കട്ടിത്തേങ്ങാപ്പാൽ – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
∙ചിക്കന കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ മിക്സിയിൽ ചതച്ചെടുക്കണം.
∙ഇതിലേക്കു പാകത്തിന് ഉപ്പും ചേർത്തു ചിക്കനിൽ പുരട്ടി അരമണിക്കാർ മാറ്റി വയ്ക്കുക.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചിക്കൻ കഷണങ്ങൾ ചേർത്തിളക്കി മൂടിവച്ചു വേവിക്കുക.
∙ചിക്കൻ വെന്തു പാകമാകുമ്പോൾ തീ അണച്ചു തേങ്ങാപ്പാൽ ചേർത്തിളക്കി വാങ്ങാം.