Friday 01 January 2021 03:38 PM IST

ഞൊടിയിടയിൽ ഒരു ചിക്കൻ കറി, ഹൈദരാബാദി ചിക്കൻ!

Liz Emmanuel

Sub Editor

പബ്ാീ

ഹൈദരാബാദി ചിക്കൻ

1.ചിക്കൻ – 750 ഗ്രാം

2.സവാള – രണ്ട്

3.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ

തൈര് – മൂന്നു വലിയ സ്പൂൺ

മല്ലിയില – ഒരു കപ്പ്

പുതിനയില – മുക്കാൽ കപ്പ്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കാശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

മുളകുപൊടു – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – മുന്നു വലിയ സ്പൂൺ

നെയ്യ് – ഒരു വലിയ സ്പൂൺ

നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

ഉപ്പ് – പാകത്തിന്

4.എണ്ണ – നാലു വലിയ സ്പൂൺ

5.സവാള – മൂന്ന്

പാകം ചെയ്യുന്ന വിധം

‌∙ചിക്കൻ കഴുകി വ‍ൃത്തിയാക്കി വലിയ കഷണങ്ങളാക്കി വയ്ക്കുക.

∙സവാള അരിഞ്ഞ് എണ്ണയിൽ വറുത്ത് കോരി വയ്ക്കുക.

∙ചിക്കനിലേക്ക് മൂന്നാമത്തെ ചേരുവയും വറുത്തു വച്ചിരിക്കുന്ന സവാളയും ചേർത്തു നന്നായി യോജിപ്പിച്ച് ഒരു മണിക്കൂർ വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ചിക്കനും ചേർത്ത് അടച്ചു വച്ചു വേവിക്കുക. ആവശ്യമെങ്കിൽ വെള്ളം ചേർക്കാം.

∙വെന്തു വരുമ്പോൾ അടപ്പു തുറന്ന് 10 മിനിറ്റു കൂടി വേവിച്ച ശേഷം മല്ലിയില വിതറി വിളമ്പാം.