Saturday 03 April 2021 04:32 PM IST

തനി നാടൻ കക്കാ ഫ്രൈ, ഇനി പ്ലേറ്റ് കാലിയാകുന്ന വഴി കാണില്ല!

Liz Emmanuel

Sub Editor

നാടൻ കക്കാ ഫ്രൈ

1.കക്കാ ഇറച്ചി – അരക്കിലോ

2.മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

4.കടുക് – രണ്ടു ചെറിയ സ്പൂൺ

5.വറ്റൽമുളക് – മൂന്ന്

6.പെരുംജീരകം – ഒരു ചെറിയ സ്പൂൺ

7.തേങ്ങാക്കൊത്ത് – അരക്കപ്പ്

8.വെളുത്തുള്ളി – രണ്ടു വലിയ സ്പൂൺ, ചെറുതായി അരിഞ്ഞത്

ഇഞ്ചി – രണ്ടു വലിയ സ്പൂൺ, ചെറുതായി അരിഞ്ഞത്

പച്ചമുളക് – രണ്ടു വലിയ സ്പൂൺ, ചെറുതായി അരിഞ്ഞത്

9.സവാള – മൂന്ന്, നീളത്തിൽ അരിഞ്ഞത്

10.മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

മീറ്റ് മസാല – ഒരു ചെറിയ സ്പൂൺ

‌ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

11.കറിവേപ്പില – ഒരു പിടി

12.കുരുമുളകുപൊടി – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙കക്കാ ഇറച്ചി രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ചു വേവിച്ചു വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റൽമുളകു വറുക്കുക.

∙ഇതിലേക്ക് പെരുംജീരകം ചേർത്തു മൂത്തു വരുമ്പോൾ തേങ്ങാക്കൊത്തു ചേർത്തു വഴറ്റുക.

∙എട്ടാമത്തെ ചേരുവ ചേർത്തു പച്ചമണം മാറുമ്പോൾ സവാള ചേർത്തു വഴറ്റുക.

∙ഇതിലേക്ക് പത്താമത്തെ ചേരുവ ചേർത്തു വഴറ്റി വേവിച്ചു വച്ചിരിക്കുന്ന കക്കാ ഇറച്ചി ചേർത്തു നന്നായി ഉലർത്തുക.

‌∙കറിവേപ്പിലയും കുരു‌മുളകുപൊടിയും ചേർത്തു വിളമ്പാം.