Thursday 04 April 2024 03:22 PM IST : By സ്വന്തം ലേഖകൻ

ഫ്രൈഡ് റൈസിനും നൂഡിൽസിനും ഒപ്പം വിളമ്പാം മംഗോളിയൻ ചിക്കൻ, ഈസി റെസിപ്പി!

mongolian chicjk

മംഗോളിയൻ ചിക്കൻ

1.ചിക്കൻ, എല്ലില്ലാതെ – 300 ഗ്രാം

2.കുരുമുളകുപൊടി – മുക്കാൽ ചെറിയ സ്പൂൺ

ഉപ്പ്– പാകത്തിന്

സോയ സോസ് – ഒരു ചെറിയ സ്പൂൺ

3.മുട്ട വെള്ള – ഒന്ന്

കോൺഫ്‌ളോർ – കാൽ കപ്പ്

എണ്ണ – ഒരു വലിയ സ്പൂൺ

4.എണ്ണ – വറുക്കാൻ ആവശ്യത്തിന്

5.ബാർബിക്യൂ സോസ് – രണ്ടു വലിയ സ്പൂൺ

ഡാർക് സോയ സോസ് – ഒരു ചെറിയ സ്പൂൺ

വിനാഗിരി – ഒരു ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ബ്രൗൺ ഷുഗർ – ഒന്നര വലിയ സ്പൂൺ

ഉപ്പ് – ഒരു നുള്ള്

6.എള്ളെണ്ണ – ഒരു വലിയ സ്പൂൺ

7.ഇഞ്ചി, നീളത്തിൽ അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

വെളുത്തുള്ളി, നീളത്തിൽ അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

വറ്റൽമുളക് ചതച്ചത് – ഒരു ചെറിയ സ്പൂൺ

8.സ്പ്രിങ് അണിയൻ, നീളത്തിൽ അരിഞ്ഞത് – കാൽ കപ്പ്

9.‌കോൺഫ്‌ളോർ – ഒരു വലിയ സ്പൂൺ, നാലു വലിയ സ്പൂൺ വെള്ളത്തിൽ കലക്കിയത്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ രണ്ടിഞ്ചു നീളത്തിൽ മുറിച്ചു രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കുക.

∙മുന്നാമത്തെ ചേരുവ ചിക്കനിൽ ചേർത്തു ചൂടായ എണ്ണയിൽ ഗോൾഡൻ നിറത്തിൽ വറുത്തു കോരി മാറ്റി വയ്ക്കുക.

∙ഒരു ബൗളിൽ അഞ്ചാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കണം.

∙പ‌ാനിൽ എള്ളെണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും വറ്റൽമുളകു ചതച്ചതും ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ സ്പ്രിങ് അണിയൻ ചേർത്തു വഴറ്റുക.

∙തയാറാക്കി വച്ചിരിക്കുന്ന സോസും ചേർത്തിളക്കി തിളയ്ക്കുമ്പോൾ ചിക്കൻ കഷണങ്ങൾ ചേർത്ത് ഇളക്കി യോജിപ്പിക്കണം.

∙9–ാമത്തെ ചേരുവയും ചേർത്തിളക്കി കുറുകുമ്പോൾ വാങ്ങുക.

∙ സ്പ്രിങ് അണിയൻ കൊണ്ട് അലങ്കരിച്ചു ചൂടോടെ വിളമ്പാം.