Tuesday 22 February 2022 11:26 AM IST

മട്ടൺ കൊണ്ടൊരു തനി നാടൻ വിഭവം, മട്ടൺ കായകറി!

Silpa B. Raj

mutcurry

മട്ടൺ കായകറി

1.പച്ചക്കായ – രണ്ട്

2.മട്ടൺ – 200 ഗ്രാം

3.മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

4.തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

ഗ്രാമ്പൂ – നാല്

5.കറിവേപ്പില – അൽപം

വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙കായ നാലായി മുറിച്ച് കഷണങ്ങളാക്കി ഉപ്പിട്ടു നന്നായി കഴുകി വയ്ക്കുക.

∙മട്ടൺ ചെറിയ കഷണങ്ങളാക്കി മൂന്നാമത്തെ ചേരുവ ചേർത്തു വേവിക്കണം.

∙പകുതി വേവാകുമ്പോൾ കായ ചേർത്തു വേവിക്കുക.

∙ഇതിലേക്കു തേങ്ങ ഗ്രാമ്പൂ ചേർത്തു നന്നായി അരച്ചതു മട്ടൺ–കായ മിശ്രിതത്തിൽ ചേർത്തിളക്കണം.

∙കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്തു വാങ്ങാം.