Wednesday 07 June 2023 11:42 AM IST : By Prabha Kailas

പഴം കറുത്തുപോയാൽ ഇനി എടുത്തു കളയേണ്ട, വണ്ണവും കുറയും ക്ഷീണവും മാറും, സ്പെഷൽ റെസപ്പി ഇതാ!

smoothie

പഴം കറുത്തുപോയാൽ ഇനി എടുത്തു കളയേണ്ട. കുറച്ചു ദിവസത്തേക്ക് കൂടി ഉപയോഗിക്കുവാനുള്ള എളുപ്പവഴി.
പഴം തോൽ കളഞ്ഞു കഷണങ്ങൾ ആക്കിയ ശേഷം ഒരു എയർ ടൈറ്റ് പാത്രത്തിലോ സിപ് ലോക്ക് ബാഗിലോ ആക്കി ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ദിവസങ്ങളോളം കേടാകാതെ ഇരിക്കുകയും ചെയ്യും. ഫ്രീസ് ചെയ്ത ഈ പഴം ഉപയോഗിച്ചു സ്മൂത്തി, പാൻ കേക്ക് തുടങ്ങിയ വിഭവങ്ങൾ ഉണ്ടാകാവുന്നതാണ്. വെയ്റ്റ് കുറയ്ക്കുവാൻ സഹായകമായ ഒരു ബനാന ഓട്സ് സ്മൂത്തി റെസിപ്പി ഇതാ...
ചേരുവകൾ:

∙ഫ്രോസൺ പഴം - 1/2 കപ്പ്‌

∙ഈന്തപ്പഴം - 2 എണ്ണം

∙ബദാം - 4 എണ്ണം

∙ഓട്സ് - 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Easy Recipes
  • Pachakam
  • Cookery Video
  • Breakfast Recipes