Friday 18 June 2021 06:34 PM IST

നാവില്‍ രുചിയുടെ വെടിക്കെട്ടു തീര്‍ക്കാന്‍ ബീഫ് ഉലര്‍ത്തിയത്!

Liz Emmanuel

Sub Editor

beef

ബീഫ് ഉലര്‍ത്തിയത്

1.ബീഫ്  - ഒരു കിലോ

2.മല്ലി - ഒരു വലിയ സ്പൂണ്‍

 പെരുംജീരകം - ഒരു വലിയ സ്പൂണ്‍

 കുരുമുളക് - ഒരു ചെറിയ സ്പൂണ്‍

 കറുവാപ്പട്ട - ഒരിഞ്ചു നീളത്തില്‍

 ഗ്രാമ്പൂ - നാല്

 ഏലയ്ക്ക - നാല്

 തക്കോലം - ഒന്ന്

 വറ്റല്‍മുളക് - ആറ്

3.മഞ്ഞള്‍പ്പൊടി - അര ചെറിയ സ്പൂണ്‍

  മുളകുപൊടി - രണ്ടു ചെറിയ സ്പൂണ്‍

  മല്ലിപ്പൊടി - നാലു ചെറിയ സ്പൂണ്‍

  ഇഞ്ചി പൊടിയായി അരിഞ്ഞത് - കാല്‍ കപ്പ്

  വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - കാല്‍ കപ്പ്

  ചുവന്നുള്ളി അരിഞ്ഞത് - കാല്‍ കപ്പ്

  ഉപ്പ് - പാകത്തിന്

  നാരങ്ങാനീര് - ഒരു വലിയ സ്പൂണ്‍

4.വെളിച്ചെണ്ണ - മൂന്നു വലിയ സ്പൂണ്‍

്  കടുക് - ഒരു ചെറിയ സ്പൂണ്‍

5. തേങ്ങാക്കൊത്ത്് - ഒരു കപ്പ്

6.വെളുത്തുള്ളി ചതച്ചത് - ആറ് അല്ലി

  ചുവന്നുള്ളി ചതച്ചത് - അരക്കപ്പ

  കറിവേപ്പില - ഒരു തണ്ട്

7.കുരുമുളകുപൊടി - പാകത്തിന്

പാകം ചെയ്യുന്ന വിധം

·       ബീഫ് കഴുകി വൃത്തിയാക്കി വയ്ക്കുക.

·       ഒരു പാനില്‍ രണ്ടാമത്തെ ചേരുവ നന്നായി വറുത്ത് പൊടിച്ചു വയ്ക്കുക.

·       കുക്കറിലേക്ക് ബീഫ് ഇട്ട് മൂന്നാമത്തെ ചേരുവ ചേര്‍ത്തു നന്നായി തിരുമ്മി യോജിപ്പിച്ച് വേവിക്കുക.

·       പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് തേങ്ങാക്കൊത്ത് മൂപ്പിക്കുക.

·       ഇതിലേക്ക് ആറാമത്തെ ചേരുവ ചേര്‍ത്ത് മൂപ്പിച്ചതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേര്‍ക്കണം.

·       വെള്ളം വറ്റി വരുമ്പോള്‍ പൊടിച്ചു വച്ചിരിക്കുന്ന മസാലയും പാകത്തിനു കുരുമുളകുപൊടിയും ചേര്‍ത്തു വരട്ടി വാങ്ങുക.

·       വറുത്ത കറിവേപ്പിലയും തേങ്ങാക്കൊത്തും കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Lunch Recipes
  • Pachakam
  • Cookery Video
  • Non-Vegertarian Recipes