ചിയ സീഡ് പോഷകങ്ങളുടെ കലവറയാണ്. ഇതിൽ ഫൈബർ, പ്രോട്ടീൻ, ഗുഡ് ഫാറ്റ്, ഒമേഗ 3, ആൻറി ഓക്സിഡന്റ്സ്, കാൽസ്യം, മഗ്നീഷ്യം, വിറ്റമിൻ സി, വിറ്റമിൻ ഇ, വിറ്റമിൻ ബി എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഇതാ ചിയ സീഡും ബീറ്റ്റൂട്ടും ചേർന്നു രുചിയൂറും റെസിപ്പി.
ചേരുവകൾ
•ബീറ്റ്റൂട്ട് - 1
•ചിയ സീഡ് - 4 ടേബിൾ സ്പൂൺ
•പാൽ - 2 ഗ്ലാസ്
•നട്സ് - കുറച്ച്
തയാറാക്കുന്ന വിധം
•പാലു തിളപ്പിച്ചു ചൂടാറാൻ വയ്ക്കുക.
∙ബീറ്റ്റൂട്ട് കഷണങ്ങളാക്കി മുറിച്ചു മിക്സിയുടെ ചെറിയ ജാറിൽ അടിച്ചെടുക്കുക.
∙ചൂടാറിയ പാൽ ഇതിലേക്ക് ഒഴിച്ചു നന്നായി അരച്ചെടുക്കാം. ശേഷം ഇത് അരിച്ചെടുക്കുക.
∙ഇതിലേക്കു ചിയ സീഡ്സ് ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ∙ഇതു ഫ്രിഡ്ജിൽ വെച്ചതിനുശേഷം അടുത്ത ദിവസം രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയി കുടിക്കാവുന്നതാണ്.
∙കുടിക്കുന്ന സമയത്ത് ഇതിലേക്കു കുറച്ചു ഫ്രൂട്ട്സും നട്സും കൂടെ ഇട്ടു കൊടുക്കാം.