Tuesday 28 November 2023 11:36 AM IST : By Deepthi Philips

വെറും അഞ്ചു മിനിറ്റിൽ കിടിൽ ബ്രേക്ക്ഫാസ്‌റ്റ്, കഴിക്കാൻ കറിപോലും വേണ്ട!

dosa

വെറും അഞ്ചു മിനിറ്റിൽ കിടിലൻ ഗോതമ്പ് ദോശ തയാറാക്കി എടുക്കാൻ സാധിക്കും. അരി കുതിർക്കാൻ ഇടാൻ മറന്നുപോകുന്ന അവസരങ്ങളിൽ എളുപ്പത്തിലും രുചികരമായും ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് ഇത്.
ചേരുവകൾ

•ഗോതമ്പുപൊടി - 1 കപ്പ്

•ഉപ്പ് - 1/2 ടീസ്പൂൺ

•മഞ്ഞൾപൊടി - 1/2 ടീസ്പൂൺ

•സവാള അരിഞ്ഞത് - 1/4 കപ്പ്

•കാരറ്റ് അരിഞ്ഞത് - 1/4 കപ്പ്

•വെള്ളം - 2 കപ്പ്

•ചിരകിയ തേങ്ങ - 1/4 കപ്പ്

•പച്ചമുളക് ചെറുതായി അരിഞ്ഞത് – 1

•മല്ലിയില ചെറുതായി അരിഞ്ഞത് - ഒരു പിടി

•വറ്റൽമുളകു ചതച്ചത് - 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം

•ഒരു വലിയ പാത്രത്തിലേക്കു ഗോതമ്പുപൊടി ഇട്ടതിനു ശേഷം വെള്ളം, ഉപ്പ്, ചിരകിയ തേങ്ങ എന്നിവ ചേർത്തു ദോശ മാവിന്റെ പരുവത്തിൽ കലക്കിയെടുക്കുക. വെള്ളം കുറവാണെങ്കിൽ വീണ്ടും ഒഴിച്ചു കൊടുക്കണം.

•ഇതിലേക്കു പച്ചമുളക്, സവാള, കാരറ്റ്, മല്ലിയില എന്നിവ ചെറുതായി അരിഞ്ഞതും വറ്റൽമുളകു ചതച്ചതും, മഞ്ഞൾപൊടിയും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

•ഒരു തവ ചൂടാക്കി അതിലേക്ക് ഒരു തവി മാവു കോരിയൊഴിച്ചു ചുട്ടെടുക്കുക.

∙വെന്തു വരുമ്പോൾ നെയ്യ് തേച്ചു കൊടുത്തു ചൂടോടെ വിളമ്പാം.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Cookery Video