Friday 03 November 2023 11:39 AM IST : By Deepthi Philips

ഹോട്ടൽ രുചിയിൽ തയാറാക്കാം മീൻ മാങ്ങാക്കറി, ഇതാ രുചിയൂറും റെസിപ്പി!

fish

ഹോട്ടലിൽ കിട്ടുന്ന രുചിയിൽ തേങ്ങാപ്പാലും പച്ചമാങ്ങയും ചേർത്ത മീൻമാങ്ങ കറി. ഇടിയപ്പത്തിനും പുട്ടിനും ചോറിനും പറ്റിയ കിടിലൻ കോമ്പിനേഷൻ.

ചേരുവകൾ

•മീൻ - 1 കിലോ

•വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ

•ഉലുവ - 1/4 ടീസ്പൂൺ

•വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 2 ടേബിൾസ്പൂൺ

•ഇഞ്ചി ചെറുതായി അരിഞ്ഞത് - 2 ടേബിൾസ്പൂൺ

•കറിവേപ്പില - 2 തണ്ട്

•പച്ചമുളക് അരിഞ്ഞത് - 3

•തക്കാളി അരിഞ്ഞത് - 1

•മുളകുപൊടി - 2 ടേബിൾസ്പൂൺ

•മല്ലിപ്പൊടി - 1 &1/2 ടീസ്പൂൺ

•മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ

•ഉപ്പ് - 1 ടീസ്പൂൺ

•ചൂടുവെള്ളം - 2 കപ്പ്

•പച്ചമാങ്ങ – 2

∙കട്ടിയുള്ള തേങ്ങാപ്പാൽ - 1& 1/2 കപ്പ്

തയാറാക്കുന്ന വിധം

•മീൻ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി നുറുക്കി മാറ്റിവയ്ക്കാം.

•ഇനിയൊരു ചട്ടി എടുത്ത് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. ശേഷം കാൽ ടീസ്പൂൺ ഉലുവയും, ഇഞ്ചി അരിഞ്ഞതും, വെളുത്തുള്ളി അരിഞ്ഞതും, പച്ചമുളകു കീറിയതും, ചെറിയ ഉള്ളി അരിഞ്ഞതും, കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. ഇനി തീ കുറച്ചു പൊടികൾ വഴറ്റാം. നന്നായി വഴന്നു കഴിഞ്ഞാൽ തക്കാളിയും പച്ചമാങ്ങയും ചേർത്ത് വീണ്ടും വഴറ്റുക. ഇനി രണ്ട് കപ്പ് തിളച്ച വെള്ളം ഒഴിച്ച് മീനും കൂടെ ഇട്ട് ചുറ്റിച്ചു കൊടുത്ത് വേവിച്ചെടുക്കാം.

•ഇതിലേക്ക് തേങ്ങാപാൽ കൂടെ ഒഴിച്ച് തിള വരുമ്പോൾ ഓഫ് ചെയ്യാം. ശേഷം കറിവേപ്പില കൂടിയിട്ട് കറി കുറച്ച് നേരം അടച്ചു വയ്ക്കുക. സ്വാദിഷ്ടമായ മീൻമാങ്ങ കറി തയ്യാർ.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Cookery Video