Monday 20 November 2023 12:34 PM IST : By Deepthi Philips

പോഷകസമൃദ്ധമായ പ്രാതൽ, തയാറാക്കാം റാഗിയും മുരിങ്ങയിലയും കൊണ്ടുള്ള ദോശ!

ragi

റാഗിയിൽ ഒരുപാട് കാൽസ്യം, മഗ്നീഷ്യം, അയൺ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. റാഗി നമ്മുടെ എല്ലുകൾക്കും പല്ലുകൾക്കും കൂടുതൽ ബലം നൽകുന്നു. മുരിങ്ങയിലയിൽ ധാരാളം ആന്റിഓക്സിഡൻസും അടങ്ങിയിരിക്കുന്നു. മുരിങ്ങയിലയ്ക്ക് ഒരുപാടു രോഗങ്ങളെ ചെറുക്കാനും കാൻസറിനെ വരെ തോൽപ്പിക്കാനും കഴിവുണ്ട്. ഇതാ റാഗിയും മുരിങ്ങയിലയും കൊണ്ടുള്ള ദോശ റെസിപ്പി.

ചേരുവകൾ

•റാഗി പൊടി - ഒരു കപ്പ്

•മുരിങ്ങയില - 2 പിടി

•കാബേജ്, അരിഞ്ഞത് - 1/4 കപ്പ്

‌•കാരറ്റ്, ഗ്രേറ്റ് ചെയ്തത് - 1/4 കപ്പ്‌

•പച്ചമുളക്, അരിഞ്ഞത് - ഒരു ടീസ്പൂൺ

•ഇഞ്ചി, അരിഞ്ഞത് - ഒരു ടീസ്പൂൺ

‌•വെളുത്തുള്ളി, അരിഞ്ഞത് - ഒരു ടീസ്പൂൺ

•ചുവന്നുള്ളി, അരിഞ്ഞത് - 1/4 കപ്പ്

•മല്ലിയില അരിഞ്ഞത് - 1/4 കപ്പ്

•തക്കാളി, അരിഞ്ഞത് - 1/4 കപ്പ്

•എള്ള് - 1 ടീസ്പൂൺ

•ജീരകം - 1 ടീസ്പൂൺ

•ഉപ്പ് - ടീസ്പൂൺ

•വെള്ളം - 1 കപ്പ്

തയാറാക്കുന്ന വിധം

•റാഗി പൊടിയിൽ ഒരു കപ്പ് വെള്ളം ഒഴിച്ച് കട്ടയില്ലാതെ കലക്കി എടുക്കുക. ശേഷം പച്ചക്കറികൾ ഇതിലേക്കിട്ടുകൊടുക്കാം, കൂടെ തന്നെ എള്ളും, ഉപ്പും, ജീരകവും കൂടി ഇട്ടുകൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അൽപം അയഞ്ഞ പാകത്തിൽ വേണം യോജിപ്പിച്ചെടുക്കാൻ.

•ചൂടായ ഒരു പാനിൽ ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് കൊടുത്തതിനുശേഷം ഇത് ഓരോ തവി കുറേശ്ശെ ഒഴിച്ച് തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കാം.

∙പോഷകസമൃദ്ധമായ റാഗി മുരിങ്ങയില ദോശ റെഡി.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Breakfast Recipes