Monday 30 October 2023 11:44 AM IST : By Deepthi Philips

റാഗി പുട്ട് സോഫ്‌റ്റാകാൻ ഇങ്ങനെ തയാറാക്കി നോക്കൂ, രുചിയും അപാരം!

puttu

പുട്ട് മലയാളിയുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ്. പല വിധത്തിലുള്ള പുട്ടുകൾ ഇന്ന് നമ്മൾക്ക് സുപരിചിതമാണ്. അത്തരത്തിൽ റാഗി ഉപയോഗിച്ച് അടിപൊളി പുട്ട് തയ്യാറാക്കിയാലോ.

ചേരുവകൾ

•റാഗി - 1 കപ്പ്

•തേങ്ങ ചിരവിയത് - 2 കപ്പ്

•തേങ്ങാ വെള്ളം - 1/4 കപ്പ്

•ഉപ്പ് - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

•ഒരു കപ്പ് റാഗി നന്നായി കഴുകിയെടുത്ത് അരിപ്പയിൽ വെള്ളം തോരാൻ വെക്കാം. ഒരു മിനിറ്റ് കഴിഞ്ഞു വെള്ളം നന്നായി തോർന്ന ശേഷം ഇത് പുട്ടു കുറ്റിയിൽ ഇട്ട് 10 മിനിറ്റ് വേവിക്കുക. ശേഷം ഇത് ഒരു പ്ലേറ്റിലേക്ക് കുത്തിക്കൊടുക്കാം. ചെറുതായി ചൂടാറാൻ വെക്കുക. ശേഷം മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. വെള്ളം ചേർക്കാതെ വേണം റാഗി പൊടിച്ചടുക്കാൻ. നന്നായി പൊടിഞ്ഞ റാഗി മിക്സിയുടെ ജാറിൽ നിന്ന് ഒരു ബൗളിലേക്ക് മാറ്റാം.

•പൊടി നന്നായി ഒന്ന് ഇളക്കിയ ശേഷം ഇതിലേക്ക് തേങ്ങാ വെള്ളം തളിച്ച് പുട്ട് നനച്ചെടുക്കുക. തേങ്ങാ വെള്ളം ഉപയോഗിക്കുമ്പോൾ പുട്ടിന് ടേസ്റ്റ് കൂടും. മുഷ്ടിയ്ക്കുള്ളിൽ പിടിച്ചാൽ പിടികിട്ടുന്ന പരുവമാണ് പുട്ടിന് പാകം.

•പ്രെഷർ കുക്കറിലോ പുട്ടുചെമ്പിലോ വെള്ളം തിളയ്ക്കാൻ വെക്കുക. പുട്ടുകുറ്റിയിൽ ചില്ലിട്ട ശേഷം 2 സ്പൂൺ തേങ്ങ ചിരകിയത് ഇടുക. 4-5 സ്പൂൺ പൊടി ഇടുക. വീണ്ടും 2 സ്പൂൺ തേങ്ങ, പിന്നെയും പൊടി അങ്ങിനെ പുട്ടുകുറ്റി നിറയുന്നത് വരെ തുടരുക.

•5 മിനിറ്റ് ആവിയിൽ വേവിച്ചാൽ പുട്ട് റെഡി.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Cookery Video