ADVERTISEMENT

അമ്പഴങ്ങക്കറി

1.അമ്പഴങ്ങ – 10

ADVERTISEMENT

‌2.ഉണക്കമുളക് – 15

3.മല്ലി – ഒന്നര പിടി

ADVERTISEMENT

4.ഉഴുന്ന് – രണ്ടു പിടി

5.ഉലുവ – അര ചെറിയ സ്പൂൺ

ADVERTISEMENT

6.കായം – അൽപം

7.ജീരകം – അര ചെറിയ സ്പൂൺ

8.കടുക് – ഒരു ചെറിയ സ്പൂൺ

9.കറിവേപ്പില – ഒരു തണ്ട്

10.മഞ്ഞൾപ്പൊടി – കാല്‍ ചെറിയ സ്പൂൺ

11.ഉപ്പ് – ആവശ്യത്തിന്

12.വെല്ലം – മൂന്നു കഷണം

13.തേങ്ങ – അര മുറിയുടെ പകുതി ചുരണ്ടി അരച്ചത്

14.എണ്ണ – ആവശ്യത്തിന്

15.കടുക് – ഒരു ചെറിയ സ്പൂൺ

16.ഉണക്കമുളക് – രണ്ട്

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙അമ്പഴങ്ങ തൊലി കളഞ്ഞു ചതച്ചു വയ്ക്കുക.

∙രണ്ടു മുതൽ ഒമ്പതു വരെയുള്ള ചേരുവകൾ ഓരോന്നും വെവ്വേറെ വറുത്ത ശേഷം എല്ലാം കൂടി അര ഗ്ലാസ്സ് വെള്ളമൊഴിച്ച് അരച്ചെടുക്കുക. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ചേർത്ത് അരയ്ക്കാം.

∙അമ്പഴങ്ങ മഞ്ഞൾപ്പൊടിയുംഉപ്പും ചേർത്തു വേവിക്കുക. ഇതിൽ വെല്ലം ഇട്ട് അലിയാൻ തുടങ്ങുമ്പോൾ അരച്ചു വച്ച മിശ്രിതം ചേർത്തു നന്നായി തിളപ്പിക്കുക.

∙എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച്, ഉണക്കമുളകും കറിവേപ്പിലയും മൂപ്പിച്ചു കറിക്കൂട്ടിൽ ചേർക്കുക.

ADVERTISEMENT