കൂന്തൽ–കാരറ്റ് ചോപ്സ്
കാൽ കിലോ കൂന്തൽ കഴുകി വൃത്തിയാക്കി ചെറഇയ കഷണങ്ങളാക്കി വയ്ക്കുക. ഒരു കാരറ്റ് തൊലി കളഞഅഞു ചെറഇയ കഷണങ്ങളാക്കി വയ്ക്കണം. രണ്ടു തക്കാളി വേവിച്ചുടച്ചു വയ്ക്കുക. പാനിൽ ഒരു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ഒരു സവാള ചെരഇയ കഷണങ്ങളാക്കിയതും ഒരു പച്ചമുളക് അരിഞ്ഞതും ഇഞ്ചിയും വെളുത്തുള്ളിയും പൊടിയായി അരിഞ്ഞത് ഓരോ െചറിയ സ്പൂണും ഒരു തണ്ട് കറിവേപ്പിലയും വഴറ്റുക. ഇതിലേക്കു തക്കാളി പേസ്‌റ്റും രണ്ടു ചെറിയ സ്പൂണ്‍ കാശ്മീരി മുളകുപൊടിയും ചേർത്തു വഴറ്റുക, ഇതിലേക്ക് അരചെറിയ സ്പൂൺ ഗരംമസാലയും ചേർത്തു 10 മിനിറ്റ് അടച്ചു വച്ചു വേവിക്കണം. ഒന്നരചെറിയ സ്പൂൺ വെളിച്ചെണ്ണയും ചേർത്തു വാങ്ങി മല്ലിയിലയും പുതിനയിലയും കൊണ്ട് അലങ്കരിക്കാം.