ADVERTISEMENT

1. കടലപ്പരിപ്പ് – നാലു വലിയ സ്പൂണ്‍

2. ഉഴുന്നുപരിപ്പ് – രണ്ടു വലിയ സ്പൂൺ

ADVERTISEMENT

3. മല്ലി – നാലു വലിയ സ്പൂൺ

4. ജീരകം – രണ്ടു ചെറിയ സ്പൂൺ

ADVERTISEMENT

5. ഉലുവ – ഒരു ചെറിയ സ്പൂൺ

6. വെള്ളം വലിയിച്ച തേങ്ങ – എട്ടു വലിയ സ്പൂൺ

ADVERTISEMENT

7. വറ്റൽമുളക് – 10–15 എണ്ണം

8. കറിവേപ്പില – മൂന്ന് ഇതൾ

സാമ്പാർ തയാറാക്കാൻ

9. തുവരപ്പരിപ്പ് – മുക്കാൽ കപ്പ്

വെള്ളം – രണ്ടു കപ്പ്

10. നല്ലെണ്ണ – അഞ്ചു വലിയ സ്പൂൺ

11. കടുക് – കാൽ ചെറിയ സ്പൂൺ

ഉഴുന്നുപരിപ്പ് – കാൽ ചെറിയ സ്പൂൺ

ഉലുവ – ഒരു നുള്ള്

കറിവേപ്പില – രണ്ടു തണ്ട്

വറ്റൽമുളക് – രണ്ട്

12. തക്കാളി – ഒരു വലുത്, കഷണങ്ങളാക്കിയത്

ഉപ്പ് – പാകത്തിന്

13. മുളകുപൊടി – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒന്നര ചെറിയ സ്പൂൺ

മഞ്ഞൾപൊടി – കാൽ ചെറിയ സ്പൂൺ

14. കാരറ്റ് – ഒരു ഇടത്തരം, കഷണിച്ചത്

മുരിങ്ങക്ക – ഒരു വലുത്, കഷണിച്ചത്

ചുവന്നുള്ളി – 15 എണ്ണം, അരിഞ്ഞത്

15. വാളൻപുളി – 10 ഗ്രാം ചൂടുവെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞെടുത്ത ചാറ്

bosch-new-image

പാകം ചെയ്യുന്ന വിധം

∙ ഒന്നു മുതൽ എട്ടു വരെയുള്ള ചേരുവ എണ്ണയില്ലാതെ വെവ്വേറെ മൂപ്പിക്കുക. ചൂടാറാനായി മാറ്റി വയ്ക്കുക.

ബോഷ് ട്രൂമിക്സ് മിക്സർ ഗ്രൈൻഡറിന്റെ മീഡിയം ജാറിൽ പൗണ്ടിങ് ബ്ലേഡ് ഘടിപ്പിക്കുക. ചൂടാറിയ ചേരുവകള്‍ ഇതിലേക്കിട്ട് ബോഷ് ട്രൂമിക്സ് മിക്സർ ഗ്രൈൻഡർ ഓരോ സെക്കൻഡ് ഇടവിട്ട് പത്തു തവണ പൾസ് ചെയ്യുക. നന്നായി ഇളക്കിയ ശേഷം സ്പീഡ് 1, 2, 3 ക്രമത്തിൽ 10, 10, അഞ്ച് സെക്കൻഡ് വീതം പൊടിക്കുക. വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.

∙ തുവരപ്പരിപ്പ് പ്രഷർ കുക്കറിലാക്കി വെള്ളം ചേർത്തു രണ്ടു വിസിൽ വരെ വേവിക്കുക.

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്നുപരിപ്പ്, ഉലുവ, കറിവേപ്പില, വറ്റൽമുളക് എന്നിവ യഥാക്രമം മൂപ്പിക്കുക.

∙ ഇതിലേക്ക് തക്കാളിയും ഉപ്പും ചേർത്തു വഴറ്റുക.

∙ മുളകുപൊടിയും മഞ്ഞൾപൊടിയും മല്ലിപ്പൊടിയും ചേർത്ത് മൂപ്പിക്കുക.

∙ ഇതിലേക്ക് 50 മില്ലി ലീറ്റർ വെള്ളവും കാരറ്റ്, മുരിങ്ങക്ക, ചുവന്നുള്ളി എന്നിവയും ചേർക്കുക. പച്ചക്കറികൾ വേവും വരെ പാകം ചെയ്യുക.

∙ ഇതിലേക്ക് 200 മില്ലി ലീറ്റർ വെള്ളവും പാകത്തിന് പുളിവെള്ളം അരിച്ചെടുത്തും ചേർത്തു 10–12 മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക.

∙ ഇതിലേക്ക് 300 മില്ലിലീറ്റർ വെള്ളം കൂടി ചേർത്തു തിളപ്പിക്കുക.

∙ ഇനി വേവിച്ചു വച്ചിരിക്കുന്ന തുവരപ്പരിപ്പും ബോഷ് ട്രൂമിക്സ് മിക്സർ ഗ്രൈൻഡർ ഉപയോഗിച്ചു തയാറാക്കിയ സാമ്പാർപൊടി മൂന്നര ചെറിയ സ്പൂണും ചേർക്കുക. നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിക്കുക.

∙  ഇഡ്ഡലി, ദോശ, പൊങ്കൽ, ഊത്തപ്പം എന്നിവയ്ക്കൊപ്പം ചൂടോടെ വിളമ്പാം.

ADVERTISEMENT