1 ചിക്കൻ – 125 ഗ്രാം
2. കട്ടത്തൈര് – ഒരു വലിയ സ്പൂൺ
മല്ലിയില, പുതിനയില – അഞ്ചു ഗ്രാം വീതം
മല്ലിപ്പൊടി – അര ചെറിയ സ്പൂൺ
പെരുംജീരകം – അര ചെറിയ സ്പൂൺ
പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒന്നര ചെറിയ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂണ്‍
ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
നാരങ്ങാനീര് – ഒരു ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
3. നെയ്യ് – ഒരു വലിയ സ്പൂൺ
4. കറുവാപ്പട്ട – രണ്ടു കഷണം
വഴനയില – ഒന്ന്
ഏലയ്ക്ക – രണ്ട്
ഗ്രാമ്പൂ – രണ്ട്
5. സവാള – ഒന്ന്, അരിഞ്ഞത്
6. കൈമ അരി – 65 ഗ്രാം, കഴുകി വൃത്തിയാക്കിയത്
ഉപ്പ് – പാകത്തിന്
7. നെയ്യ് – ഒരു വലിയ സ്പൂണ്‍
8. കറുവാപ്പട്ട – രണ്ടു കഷണം
വഴനയില – ഒന്ന്
ഏലയ്ക്ക – രണ്ട്
ഗ്രാമ്പൂ – രണ്ട്
ജാതിക്ക – ഒന്ന്
9. സവാള അരിഞ്ഞത് – 100 ഗ്രാം
10. തക്കാളി – ഒന്ന്, അരിഞ്ഞത്
11. മല്ലിയില അരിഞ്ഞത്, പുതിനയില അരിഞ്ഞത്, സവാള വറുത്തത് – പാകത്തിന്
12. കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, സവാള വറുത്തത് – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ ചിക്കനിൽ രണ്ടാമത്തെ ചേരുവ പുരട്ടി അരമണിക്കൂർ വയ്ക്കുക.
∙ പാനിൽ നെയ്യ് ചൂടാക്കി നാലാമത്തെ ചേരുവ ചേർത്ത ശേഷം സവാള ചേർത്തു വഴറ്റണം.
∙ കണ്ണാടിപ്പരുവമാകുമ്പോൾ അരിയും ഉപ്പും ചേര്‍ത്തിളക്കുക.
∙ അരി കണ്ണാടിപ്പരുവമാകുമ്പോള്‍ വെള്ളം ചേർത്തിളക്കുക. തിളയ്ക്കുമ്പോൾ ചെറുതീയിലാക്കി അടച്ചു വച്ചു 15 മിനിറ്റ് വേവിക്കാം.
∙ പാനിൽ നെയ്യ് ചൂടാക്കി എട്ടാമത്തെ ചേരുവ ചേർത്ത ശേഷം സവാള ചേർത്തു വഴറ്റുക.
∙ ബ്രൗൺനിറമാകുമ്പോൾ തക്കാളി ചേർത്തു വഴറ്റണം.
∙ ഇതിൽ ചിക്കന്‍ ചേർത്ത് അഞ്ചു മിനിറ്റ് ഇടത്തരം തീയിൽ വേവിക്കുക.
∙ തുറന്നു വച്ച് ഇടത്തരം തീയിലാക്കി 10 മിനിറ്റ് വേവിച്ച് ചാറു കുറുക്കിയെടുക്കണം. ഇതാണു മസാല.
∙ വലിയ പാത്രത്തിൽ പകുതി മസാല നിരത്തി മുകളിൽ പകുതി ചോറ് നിരത്തണം.
∙ ഇതിനു മുകളിൽ മല്ലിയിലയും പുതിനയിലയും അരിഞ്ഞതിന്റെ പകുതിയും സവാള വറുത്തതിന്റെ പകുതിയും നിരത്തണം.
∙ മുകളിൽ ബാക്കി മസാല നിരത്തി അതിനു മുകളിൽ ബാക്കി ചോറു നിരത്തുക. ബാക്കിയുള്ള മല്ലിയിലയും പുതിനയിലയും സവാള വറുത്തതും നിരത്തി പാത്രം അടച്ചു വച്ച് ചെറുതീയിൽ 30 മിനിറ്റ് വയ്ക്കുക.
∙ അടുപ്പിൽ നിന്നു വാങ്ങി 15 മിനിറ്റ് വച്ച ശേഷം ചോറ് മെല്ലേ വിടർത്തി ചൂടോടെ വിളമ്പാം.