ADVERTISEMENT

ബ്രൗൺ റൈസ്

1.ബസ്മതി അരി – രണ്ടു കപ്പ്

ADVERTISEMENT

2.വെണ്ണ – നാലു വലിയ സ്പൂൺ

റിഫൈൻഡ് ഓയിൽ – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

3.കറുവാപ്പട്ട – ഒരിഞ്ചു നീളമുള്ള നാലു കഷണം

ഗ്രാമ്പൂ – എട്ട്

ADVERTISEMENT

4.പഞ്ചസാര – ഒന്നര വലിയ സ്പൂൺ

5.സവാള നീളത്തിൽ അരിഞ്ഞത് – രണ്ടു കപ്പ്

6.വെള്ളം – നാലു കപ്പ്

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ചുവടുകട്ടിയുള്ള പാത്രത്തിൽ വെണ്ണയും എണ്ണയും ഒരുമിച്ചു ചൂടാക്കിയ ശേഷം കറുവാപ്പട്ടയും ഗ്രാമ്പുവും മൂപ്പിക്കുക.

∙മൂത്ത മണം വരുമ്പോൾ പഞ്ചസാര ചേർത്തിളക്കുക.

∙പഞ്ചസാര ഉരുകി ബ്രൗൺ നിറമാകുമ്പോൾ സവാള ചേർത്തു നന്നായി വഴറ്റുക.

∙വഴന്നശേഷം കഴുകി ഊറ്റി വച്ചിരിക്കുന്ന അരി ചേർത്തു വറക്കുക.

∙അരി മൂത്ത മണം വരുമ്പോൾ അളന്നു വച്ചിരിക്കുന്ന വെള്ളവും പാകത്തിനുപ്പും ചേർത്തു പാത്രം മൂടി വച്ചു വേവിക്കണം.

∙വെള്ളം തിളച്ചശേഷം ചെറുതീയിൽ വയ്ക്കാൻ ശ്രദ്ധിക്കണം.

∙വെന്തശേഷം വാങ്ങി സെർവിങ് പ്ലേറ്റിലാക്കി അലങ്കരിച്ചു വിളമ്പാം.

ADVERTISEMENT