കരിമീൻ പൊള്ളിച്ചത്
1.കരിമീൻ – ഒരു കിലോ
2.കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ
മുളകുപൊടി – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
കുരുമുളകുപൊടി – അര ചെറിയ സ്പൺ
4.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
5.ചുവന്നുള്ളി വട്ടത്തിൽ അരിഞ്ഞത് – ഒരു കപ്പ്
ഇഞ്ചി നീളത്തിൽ അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
ചെറിയ വെളുത്തുള്ളി – 24 അല്ലി
പച്ചമുളക് – മൂന്ന്, അറ്റം പിളർന്നത്
കറിവേപ്പില – രണ്ടു തണ്ട്
6.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
7.കടുക് – ഒരു ചെറിയ സ്പൂൺ
8.തേങ്ങാ ചുരണ്ടിയത് – ഒരു കപ്പ്,
ഇതു പിഴിഞ്ഞെടുത്ത തേങ്ങാപ്പാൽ – അരക്കപ്പ്
മീൻപുളി, ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙മീൻ വെട്ടിക്കഴുകി വൃത്തിയാക്കി വരഞ്ഞു വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ അരച്ചു മീനിൽ പുരട്ടി, അധികം മൂത്തുപോകാതെ വറുക്കുക.
∙മൂന്നാമത്തെ ചേരുവ മയത്തിൽ അരയ്ക്കണം.
∙വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ യഥാക്രമം വഴറ്റിക്കോരുക.
∙ഇതേ ചീനച്ചട്ടിയിൽ ബാക്കി എണ്ണ കൂടി ചൂടാക്കി, കടുകു പൊട്ടിക്കുക.
∙ഇതിൽ അരപ്പു ചേർത്തു വഴറ്റിയശേഷം മീനും തേങ്ങാപ്പാലും മീൻപുളിയും ഉപ്പും ചേർത്തു പാത്രം മൂടി വച്ചു വേവിക്കുക.
∙ചേരുവ വെട്ടിത്തിളയ്ക്കുമ്പോൾ പാത്രം തുറന്നുവച്ച് ചാറു വറ്റിക്കുക.
∙വഴറ്റിവച്ച പച്ചമസാലകൾ ചേർത്തു കഷണങ്ങളിൽ ചാറു പൊതിഞ്ഞിരിക്കുന്ന പാകത്തിൽ വാങ്ങുക.
∙വാട്ടിയ വാഴയിലയിൽ ഓരോ മീനും പൊതിഞ്ഞു വാഴനാരു കൊണ്ടു കെട്ടി ചീനച്ചട്ടിയിൽ തിരിച്ചും മറിച്ചുമിട്ടു ചൂടോടെ ഉപയോഗിക്കുക.