ADVERTISEMENT

ലോലോലിക്ക അച്ചാർ

1.എള്ളെണ്ണ – ഒന്നര വലിയ സ്പൂൺ

ADVERTISEMENT

2.കടുക് – ഒരു ചെറിയ സ്പൂൺ

3.വറ്റൽമുളക് – ഒന്ന്, മൂന്നായി മുറിച്ചത്

ADVERTISEMENT

4.വെളുത്തുള്ളി – 10 അല്ലി , നീളത്തിൽ മുറിച്ചത്

പച്ചമുളക് – അഞ്ച്, വട്ടത്തിൽ അരിഞ്ഞത്

ADVERTISEMENT

ഇഞ്ചി – ഒരു ചെറിയ കഷണം, പൊടിയായി അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

5.മുളകുപൊടി – ഒന്നര വലിയ സ്പൂൺ

ഉലുവാപ്പൊടി – ഒരു ചെറിയ സ്പൂൺ

ജീരകംപൊടി – ഒരു ചെറിയ സ്പൂണ്‍

കായംപൊടി – രണ്ടു ചെറിയ സ്പൂൺ

മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂൺ

കടുകുപൊടി – ഒരു ചെറിയ സ്പൂൺ

6.ഉപ്പ് – പാകത്തിന്

7.ലോലോലിക്ക – 50, ഓരോന്നും നീളത്തിൽ നാലായി മുറിച്ചത്

പാകം ചെയ്യുന്ന വിധം

∙പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക.

∙ഇതിലേക്ക് വറ്റൽമുളക് ചേര്‍ത്ത ശേഷം നാലാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കണം.

∙മൂക്കുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തിളക്കുക.

∙പച്ചമണം മാറുമ്പോൾ ഉപ്പു ചേർത്തിളക്കണം.

∙ചൂടാറിയ ശേഷം ഇതിൽ ലോലോലിക്ക ചേർത്തിളക്കി കുപ്പിയിലാക്കി സൂക്ഷിക്കാം.

 

 

ADVERTISEMENT