ബീഫ് ഡ്രൈ ഫ്രൈ
1.ബീഫ് – കാൽ കിലോ, നീളത്തിൽ അരിഞ്ഞത്
2.റെഡ് ചില്ലി പേസ്റ്റ് – 1 വലിയ സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ചെറിയ സ്പൂൺ
കുരുമുളരകുപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
പെരുംജീരകംപൊടി – അര ചെറിയ സ്പൂൺ
മൈദ – കാൽ കപ്പ്
വിനാഗിരി – മൂന്നു വലിയ സ്പൂൺ
3.എണ്ണ – വറുക്കാൻ ആവശ്യത്തിന്
4.വെളുത്തുള്ളി ചതച്ചത് – 6–8 അല്ലി
സവാള – 1, നീളത്തിൽ അരിഞ്ഞത്
പച്ചമുളക് – 4, നീളത്തിൽ അരിഞ്ഞത്
പാകം ചെയ്യുന്ന വിധം
∙ബീഫിൽ രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിച്ചു അര മണിക്കൂർ വയ്ക്കുക.
∙എണ്ണ ചൂടാകുമ്പോൾ തീ കുറച്ചു വച്ച് തയാറാക്കിയ ബീഫ് കഷണങ്ങൾ ചേർത്ത് 8–10 മിനിറ്റ് വറുക്കുക.
∙മുക്കാൽ വേവാകുമ്പോൾ ഇതിലേക്ക് നാലാമത്തെ ചേരുവ ചേർത്തു വറുത്തു കോരുക.