ADVERTISEMENT

ബീഫ് ഡ്രൈ ഫ്രൈ

1.ബീഫ് – കാൽ കിലോ, നീളത്തിൽ അരിഞ്ഞത്

ADVERTISEMENT

2.റെഡ് ചില്ലി പേസ്‌റ്റ് – 1 വലിയ സ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് – 1 ചെറിയ സ്പൂൺ

ADVERTISEMENT

കുരുമുളരകുപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

ADVERTISEMENT

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

പെരുംജീരകംപൊടി – അര ചെറിയ സ്പൂൺ

മൈദ – കാൽ കപ്പ്

വിനാഗിരി – മൂന്നു വലിയ സ്പൂൺ

3.എണ്ണ – വറുക്കാൻ ആവശ്യത്തിന്

4.വെളുത്തുള്ളി ചതച്ചത് – 6–8 അല്ലി

സവാള – 1, നീളത്തിൽ അരിഞ്ഞത്

പച്ചമുളക് – 4, നീളത്തിൽ അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

∙ബീഫിൽ രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിച്ചു അര മണിക്കൂർ വയ്ക്കുക.

∙എണ്ണ ചൂടാകുമ്പോൾ തീ കുറച്ചു വച്ച് തയാറാക്കിയ ബീഫ് കഷണങ്ങൾ ചേർത്ത് 8–10 മിനിറ്റ് വറുക്കുക.

∙മുക്കാൽ വേവാകുമ്പോൾ ഇതിലേക്ക് നാലാമത്തെ ചേരുവ ചേർത്തു വറുത്തു കോരുക.

ADVERTISEMENT