ADVERTISEMENT

കപ്പ പപ്പടം

250 ഗ്രാം കപ്പ അരിഞ്ഞ് മിക്സിയിൽ അരച്ചെടുക്കുക. 50 ഗ്രാം ചൗവ്വരി എട്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കണം. രണ്ടു ലിറ്റർ വെള്ളം തിളപ്പിച്ച് പാകത്തിന് ഉപ്പും 10 കാന്താരി ചതച്ചതും അരച്ചു വച്ച കപ്പയും കുതിർത്ത ചൗവ്വരിയും ചേർത്തു കുറുക്കുക. വാങ്ങി വച്ച ശേഷം രണ്ടു വലിയ സ്പൂൺ എള്ളു ചേർത്തിളക്കണം. ചൂടാറിയ ശേഷം വലിയ നെല്ലിക്ക വലുപ്പത്തിൽ എടുത്ത് ബട്ടർ പേപ്പറിൽ കൈ കൊണ്ടു പരത്തണം. മൂന്നു–നാലു ദിവസം വെയിലത്തു വച്ച് ഉണക്കുക. കുപ്പിയിലാക്കി സൂക്ഷിച്ച്, ആവശ്യാനുസരണം എണ്ണയിൽ വറുത്ത് ഉപയോഗിക്കാം.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT