ADVERTISEMENT

1. വെണ്ണ – ഒരു കപ്പിന്റെ മൂന്നിലൊന്ന്

ക്രീംചീസ് മൃദുവാക്കിയത് – 85 ഗ്രാം

ADVERTISEMENT

പഞ്ചസാര – മുക്കാൽ കപ്പ്

2. മുട്ടമഞ്ഞ – ഒരു മുട്ടയുടേത്

ADVERTISEMENT

ഓറഞ്ച് ജ്യൂസ് – രണ്ടു ചെറിയ സ്പൂൺ

വനില എസ്സൻസ് – ഒരു ചെറിയ സ്പൂണ്‍

ADVERTISEMENT

3. മൈദ – ഒന്നേകാൽ കപ്പ്

ബേക്കിങ് പൗഡർ – ഒന്നര ചെറിയ സ്പൂൺ

ഉപ്പ് – ഒരു നുള്ള്

4. തേങ്ങ അവ്നിൽ വച്ചു വെള്ളം വലിയിച്ചത് (ഡെസിക്കേറ്റ‍് കോക്കനട്ട്) – മൂന്നു കപ്പ്

5. ജാം – ഒരു കപ്പ്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി അടിച്ചു മയപ്പെടുത്തണം.

∙ ഇതിലേക്കു മുട്ടമഞ്ഞയും ഓറഞ്ച് ജ്യൂസും വനില എസ്സൻസും ചേർത്തിളക്കുക.

∙ മറ്റൊരു ബൗളിൽ മൂന്നാമത്തെ ചേരുവ യോജിപ്പിക്കുക. ഇതിലേക്കു ക്രീം മിശ്രിതം അൽപാൽപം വീതം ചേർ‌ത്തു യോജിപ്പിക്കണം.

∙ ഇതിൽ ഡെസിക്കേറ്റഡ് കോക്കനട്ട് രണ്ടു കപ്പു ചേർത്തു യോജിപ്പിച്ചു 30 മിനിറ്റ് ഫ്രിജിൽ വയ്ക്കണം.

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ മാവ് ഫ്രിജിൽ നിന്നെടുത്ത് ഓരോ സ്പൂൺ വീതം ഉരുട്ടിയെടുക്കണം. ഇതു ബാക്കിയുള്ള ഡെസിക്കേറ്റഡ് കോക്കനട്ടിൽ ഉരുട്ടി ബേക്കിങ് ട്രേയിൽ രണ്ടിഞ്ച് അകലത്തിൽ നിരത്തണം.

∙ ഓരോന്നിനും നടുവിൽ വിരൽ കൊണ്ട് അമർത്തി കുഴിയുണ്ടാക്കുക.

∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് എട്ട്–പത്ത് മിനിറ്റ് ബേക്ക് ചെയ്യണം. ഇളംബ്രൗൺ നിറമാകണം.

∙ അവ്നിൽ നിന്നെടുത്തു ചൂടാറിയ ശേഷം ഓരോ കുഴിയിലും ഓരോ സ്പൂൺ വീതം ജാം നിറച്ചു വിളമ്പാം.

ADVERTISEMENT