ദിവസം കഴിയും തോറും ചൂടു കൂടിക്കൂടി വരികയാണ്. വെയിലിൽ നിന്നും രക്ഷ നേടാൻ കുട ചൂടുകയും സൺസ്ക്രീൻ പുരട്ടുകയും ഒക്കെ ചെയ്യുന്നുണ്ടാകും. എന്നാൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയോ? ഇല്ലെങ്കിൽ ഇപ്പോൾ തന്നെ മാറാം പുതിയ ഭക്ഷണ ശീലത്തിലേക്ക്.
ശരീരത്തിനും മനസ്സിനും കുളിർമയേകുന്ന ഭക്ഷണങ്ങളാണ് വേനൽ കാലത്ത് തിരഞ്ഞെടുക്കേണ്ടത്. കരിക്കിൻ വെള്ളവും ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാവെള്ളവും നല്ലതാണ്.
എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കണം. ജങ്ക് ഫൂഡുകളായ പിസ്സയും ബർഗറും മറ്റും വേനൽ കാലത്ത് നല്ലതല്ല. എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങൾ വേണം കഴിക്കാൻ.
കുട്ടികൾക്ക് സ്കൂളിൽ സ്നാക്ക് കൊടുത്തുവിടുമ്പോൾ തണ്ണിമത്തൻ, ഓറഞ്ച്, മുന്തിരി, മാങ്ങാ പേലുള്ള ഏതെങ്കിലും ഒരു ഫ്രൂട്ട് കൊടുത്തു വിടാൻ ശ്രദ്ധിക്കണം. ലഡു, ജിലേബി പേലുള്ള പലഹാകങ്ങളും ചോക്‌ലേറ്റുകളും ഒഴിവാക്കാം. അവർ ദിവസവും ഒന്നര ലിറ്റർ വെള്ളമെങ്കിലും കുടിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും വേണം.
സ്കൂൾ വിട്ടു വരുമ്പോൾ കാപ്പി, ചായ മുതലായവ നൽകുന്നതിലേക്കാൾ ഒരു ഗ്ലാസ് നാരങ്ങാവെള്ളമോ സംഭാരമോ നൽകാം. എന്നാൽ പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് കുറവായിരിക്കണം. കോൾഡ് സൂപ്പുകൾ നൽകുന്നതും വളരെ നല്ലതാണ്.
ആർട്ടിഫിഷ്യൽ ഫ്രൂട്ട് ജ്യൂസുകൾ നൽകുന്നതിനേക്കാൾ ഉത്തമം വീട്ടിൽ തന്നെ ജ്യൂസുകൾ തയാറാക്കി നൽകുന്നതാണ്.
നല്ല ചൂടല്ലേ അൽപം ഐസ്ക്രീം വാങ്ങിയാലോ എന്നു ചിന്തിക്കുമ്പോൾ ഓർക്കുക അതിനേക്കാൾ നല്ലത് അൽപം യോഗർട്ട് ആണ്. ഒരുപാട് പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് എന്നു മാത്രമല്ല ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.
പച്ചക്കറികൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിവേണം. ജലാംശം കൂടുതലുള്ള പച്ചക്കറികളായ തക്കാളി, കുക്കുമ്പർ, സവാള, വെള്ളരി, പപ്പായ തുടങ്ങിയവ ഉപയോഗിക്കാം. കുക്കുമ്പർ അരിഞ്ഞ് സ്നാക്കായി കഴിക്കുന്നതും. എല്ലാറ്റിനും ഉപരിയായി വെള്ളം ധാരാളം കുടിക്കുകയും വേണം.