ADVERTISEMENT

വറുത്തരച്ച മുട്ടക്കറി

1.മുട്ട – നാല്

ADVERTISEMENT

2.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

3.തേങ്ങ ചിരകിയത് – ഒരു കപ്പ്

ADVERTISEMENT

പെരുംജീരകം – കാൽ ചെറിയ സ്പൂൺ

4.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ADVERTISEMENT

കശ്മീരി മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

5.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

6.ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

പച്ചമുളക് – രണ്ട്, അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

7.സവാള – ഒന്ന്, അരിഞ്ഞത്

8.തക്കാളി – രണ്ട്, അരിഞ്ഞത്

9.ഉപ്പ് – പാകത്തിന്

ഗരംമസാല – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙മുട്ട പുഴുങ്ങി തോടു കളഞ്ഞു വരഞ്ഞു വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്തു വറക്കുക.

∙ബ്രൗൺ നിറമാകുമ്പോൾ തീ അണച്ച് നാലാമത്തെ ചേരുവ ചേർത്തിളക്കണം. ഇത് പാകത്തിന് വെള്ളം ചേർത്തു നന്നായി അരച്ച് മാറ്റി വയ്ക്കണം.

∙പാനിൽ എണ്ണ ചൂടാക്കി ആറാമത്തെ ചേരുവ വഴറ്റുക.

∙പച്ചമണം മാറുമ്പോൾ സവാള ചേർത്തു വഴറ്റണം.

∙സവാള ഗോള്‍ഡൻനിറമാകുമ്പോൾ തക്കാളി ചേർത്തു വഴറ്റണം.

∙തക്കാളി വെന്തുടയുമ്പോൾ അരച്ചു വച്ച മസാല ചേർത്തിളക്കി യോജിപ്പിക്കണം.

∙ഇതിലേക്കു മുട്ടയും 9–ാമത്തെ ചേരുവയും ചേർത്തിളക്കി വാങ്ങാം.

 

ADVERTISEMENT