ADVERTISEMENT

ഫ്ളാക്സ് സീഡ് ചപ്പാത്തിക്ക്

1. ഫ്ളാക്സ് സീഡ് പൊടിച്ചത് – 60 ഗ്രാം

ADVERTISEMENT

   ഗോതമ്പുപൊടി തവിടോടു കൂടിയത് – 100 ഗ്രാം

   ഉപ്പ് – പാകത്തിന്

ADVERTISEMENT

2. വെള്ളം – പാകത്തിന്

കുമ്പളങ്ങക്കറിക്ക്

ADVERTISEMENT

3. കുമ്പളങ്ങ കഷണങ്ങളാക്കിയത് – 150 ഗ്രാം

4. ഉപ്പ് – പാകത്തിന്

വെള്ളം – പാകത്തിന്

5. ഇഞ്ചി – ഒരു ചെറിയ കഷണം

പച്ചമുളക് – രണ്ട്

കടുക് – കാൽ ചെറിയ സ്പൂൺ

ഉലുവ – ഒരു നുള്ള്

6. കറിവേപ്പില – ഒരു തണ്ട് 

വെളുത്തുള്ളി അരിഞ്ഞത് – കാൽ ചെറിയ സ്പൂൺ

സവാള അരിഞ്ഞത് – നാലു ചെറിയ സ്പൂൺ 

7. കൊഴുപ്പു കുറഞ്ഞ പാൽ – 25 മില്ലി

കൊഴുപ്പില്ലാത്ത തൈര് – 50 മില്ലി

8. എണ്ണ – അൽപം

9. കടുക് – ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ പാകത്തിനു വെള്ളം ചേർത്തു കുഴച്ചു ചെറിയ ഉരുളകളാക്കുക.

∙ ഇതു പൊടി തൂവി തട്ടിൽ വച്ചു പരത്തി എണ്ണയില്ലാതെ ചുട്ടെടുക്കാം.

∙ കുമ്പളങ്ങക്കറി തയാറാക്കാൻ കുമ്പളങ്ങ ഉപ്പും വെള്ളവും ചേര്‍ത്തു വേവിക്കുക.

∙ അഞ്ചാമത്തെ ചേരുവ ചതച്ചതും ആറാമത്തെ ചേരുവയും കുമ്പളങ്ങയില്‍ ചേർത്തു തിളപ്പിച്ച ശേഷം പാലും തൈരും ചേര്‍ക്കണം. തിളച്ചു തുടങ്ങുമ്പോൾ അടുപ്പിൽ നിന്നു വാങ്ങുക. എണ്ണ ചൂടാക്കി കടുകു പൊട്ടിച്ചതു ചേർത്തു വിളമ്പാം.

ADVERTISEMENT