ADVERTISEMENT

ചെമ്മീൻ തോരൻ

1.ചെമ്മീൻ, തൊണ്ടും നാരും കളഞ്ഞത് – 400 ഗ്രാം

ADVERTISEMENT

2.ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ADVERTISEMENT

കുടംപുളി – ഒരു ചെറിയ കഷണം

3.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

ADVERTISEMENT

4.ചുവന്നുള്ളി – എട്ട്, ചതച്ചത്

വറ്റൽമുളക് – അഞ്ച്, ചതച്ചത്

വെളുത്തുള്ളി – രണ്ട് അല്ലി, ചതച്ചത്

കറിവേപ്പില – ഒരു തണ്ട്

തേങ്ങ ചുരണ്ടിയത് – കാൽ കപ്പ്

തേങ്ങാപ്പാൽ – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചെമ്മീൻ രണ്ടാമത്തെ ചേരുവയും പാകത്തിനു വെള്ളവും ചേർത്തു വേവിച്ചു വയ്ക്കുക.

∙മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

∙ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙ചെമ്മീനും തേങ്ങ ചുരണ്ടിയതും ചേർത്തു വഴറ്റി തേങ്ങാപ്പാല്‍ ഒഴിച്ചു വരട്ടി വാങ്ങാം.

 

ADVERTISEMENT