ADVERTISEMENT

കണവ തോരൻ

1.കണവ – അരക്കിലോ

ADVERTISEMENT

2.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

3.കടുക് – അര ചെറിയ സ്പൂൺ

ADVERTISEMENT

4.വറ്റൽമുളക് – രണ്ട്

കറിവേപ്പില – ഒരു തണ്ട്

ADVERTISEMENT

ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത്

5.തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

വെളുത്തുള്ളി – മൂന്ന് അല്ലി

പച്ചമുളക് – രണ്ട്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙കണവ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

∙ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙ചുവന്നുള്ളി കണ്ണാടിപ്പരുവമാകുമ്പോൾ കണവ ചേർത്തിളക്കി മൂടിവച്ചു വേവിക്കണം.

∙മുക്കാൽ വേവാകുമ്പോൾ അഞ്ചാമത്തെ ചേരുവ ചതച്ചതും ചേർത്തിളക്കുക.

∙കറിവേപ്പില ചേർത്തിളക്കി വാങ്ങുക.

ADVERTISEMENT