ADVERTISEMENT

കപ്പ് കേക്കിന്

1. ഉപ്പില്ലാത്ത വെണ്ണ – 50 ഗ്രാം

ADVERTISEMENT

പഞ്ചസാര പൊടിച്ചത് – അരക്കപ്പ്

2. മുട്ട – ഒന്ന്

ADVERTISEMENT

വനില എസ്സന്‍സ് – അര ചെറിയ സ്പൂണ്‍

3. മൈദ – അരക്കപ്പ്

ADVERTISEMENT

ബേക്കിങ് സോഡ – അര ചെറിയ സ്പൂണ്‍

ഉപ്പ് – ഒരു നുള്ള്

സേമിയപ്പായസത്തിന്

4. വറുത്ത സേമിയ – ഒരു കപ്പ്

5. പാല്‍ – 500 മില്ലി

വെള്ളം – 200 മില്ലി

6. കണ്ടന്‍സ്ഡ് മില്‍ക്ക് – ഒരു ചെറിയ ടിന്‍

ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂണ്‍

കുങ്കുമപ്പൂവ് – ഒന്ന്–രണ്ടു നാര്

നെയ്യ് – രണ്ടു വലിയ സ്പൂണ്‍

7. കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തത് – 10 വീതം     

ബട്ടര്‍ക്രീം ഫ്രോസ്റ്റിങ്ങിന് 

8. ഉപ്പില്ലാത്ത വെണ്ണ – 100 ഗ്രാം

കണ്ടന്‍സ്ഡ് മില്‍ക്ക് – രണ്ട്–മൂന്നു വലിയ സ്പൂണ്‍

ഏലയ്ക്കാപ്പൊടി – ഒരു നുള്ള്  

കാരമലൈസ്ഡ് സേമിയയ്ക്ക് 

9. നെയ്യ് – ഒരു ചെറിയ സ്പൂണ്‍

10. സേമിയ – രണ്ടു വലിയ സ്പൂണ്‍                

11. പഞ്ചസാര – ഒരു വലിയ സ്പൂണ്‍ 

പാകം ചെയ്യുന്ന വിധം

∙ കപ്പ് കേപ്പ് തയാറാക്കാന്‍ വെണ്ണയും പഞ്ചസാരയും നന്നായി അടിക്കുക. ഇതിലേക്ക് മുട്ടയും വനില എസ്സന്‍സും ചേര്‍ത്ത് അടിക്കണം.

∙ മൂന്നാമത്തെ ചേരുവ യോജിപ്പിക്കുക. ഇതു മുട്ടമിശ്രിതത്തില്‍ മെല്ലേ ചേര്‍ത്തു യോജിപ്പിക്കണം.

∙ കപ്പ്കേക്കിനുള്ള പേപ്പര്‍ കപ്പുകളിലാക്കി 1500 Cൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നില്‍ വച്ച് 15 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. 

∙ സേമിയപ്പായസം തയാറാക്കാന്‍ സേമിയ പാലും വെള്ളവും ചേര്‍ത്തു വേവിക്കണം.

∙ നന്നായി വെന്ത ശേഷം ആറാമത്തെ ചേരുവ ചേര്‍ത്തു വേവിക്കുക. കുറുകി വരണം.

∙ വാങ്ങി ഉണക്കമുന്തിരിയും കശുവണ്ടിപ്പരിപ്പും ചേര്‍ത്തു ചൂടാറാന്‍ വയ്ക്കാം.

∙ ബട്ടര്‍ ക്രീം ഫ്രോസ്റ്റിങ് തയാറാക്കാന്‍ എട്ടാമത്തെ ചേരുവ നന്നായി അടിക്കുക. ഇത് പൈപ്പിങ് ബാഗിലാക്കി വയ്ക്കണം.

∙ കാരമലൈസ്ഡ് സേമിയ തയാറാക്കാന്‍ പാനില്‍ നെയ്യ് ചൂടാക്കി സേമിയ ഒരു മിനിറ്റ് വറുക്കണം.

∙ നോണ്‍സ്റ്റിക് പാനില്‍ പഞ്ചസാര ചൂടാക്കി കാരമലൈസ് ചെയ്ത ശേഷം സേമിയ ചേര്‍ത്തിളക്കി ചൂടാറാന്‍ വയ്ക്കുക.

∙ ഓരോ കപ്പ് കേക്കിനും നടുവില്‍ കുഴിയുണ്ടാക്കി  അതില്‍ പായസം നിറയ്ക്കുക. ഇതിനു മുകളില്‍ ബട്ടര്‍ ക്രീം ഫ്രോസ്റ്റിങ് പൈപ്പ് ചെയ്യണം.

∙ ഏറ്റവും മുകളിലായി കാരമലൈസ്ഡ് സേമിയ വിതറി വിളമ്പാം.                          

തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ : വിഷ്ണു നാരായണന്‍, പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു  വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: അനു ഡെന്നീസ്, വാഴക്കാല, കൊച്ചി. Insta id : @anu_gourmet_kitchen

ADVERTISEMENT