ADVERTISEMENT

1. ഇളംമട്ടൺ വാരിയെല്ലോടു കൂടി കഷണങ്ങളാക്കിത് – അരക്കിലോ

2. ഉപ്പ് – പാകത്തിന്

ADVERTISEMENT

വെള്ളം – അരക്കപ്പ്

3. എണ്ണ – കാൽ കപ്പ്

ADVERTISEMENT

4. സവാള പൊടിയായി അരിഞ്ഞത് – മുക്കാൽ കപ്പ്

5. വെളുത്തുള്ളി അരച്ചത് – അര ചെറിയ സ്പൂൺ

ADVERTISEMENT

ഇഞ്ചി അരച്ചത് – അര ചെറിയ സ്പൂൺ

6. മുളകുപൊടി – മുക്കാല്‍ ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

7. നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂൺ

8. ജീരകം – അര ചെറിയ സ്പൂൺ

ഗ്രാമ്പൂ – രണ്ട്

കറുവാപ്പട്ട – രണ്ടിഞ്ചു കഷണം

ഏലയ്ക്ക – ഒന്ന്

പാകം െചയ്യുന്ന വിധം

∙ മട്ടൺ വൃത്തിയാക്കി ഉപ്പും വെള്ളവും ചേർത്തു ചെറുതീയിൽ വേവിച്ചു കഷണങ്ങൾ മാത്രം എടുത്തു വയ്ക്കുക. മട്ടൺ വെന്ത ഗ്രേവി ഒരു കപ്പ് മാറ്റി വയ്ക്കണം.

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാള വഴറ്റി ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതു ചേർത്തു വഴറ്റുക.

∙ ആറാമത്തെ ചേരുവ അൽപം വെള്ളത്തിൽ കുഴച്ചതും ചേർത്തു നന്നായി വഴറ്റി മസാല മൂത്ത മണം വരുമ്പോൾ മട്ടൺ ചേർത്തു നന്നായി വരട്ടണം.

∙ ഇതിലേക്കു മട്ടൺ വേവിച്ച വെള്ളവും നാരങ്ങാനീരും ചേർത്തു ചെറുതീയിൽ വച്ച് 10 മിനിറ്റ് വേവിക്കണം.

∙ എട്ടാമത്തെ ചേരുവ പൊടിച്ചതു ചേർത്തിളക്കി തിളപ്പിച്ചു ഗ്രേവി കുറുകുമ്പോൾ വാങ്ങി ചൂടോടെ വിളമ്പാം. 

ADVERTISEMENT