ADVERTISEMENT

1. ഇടിച്ചക്ക കഷണങ്ങളാക്കിയത് – ഒരു കപ്പ്

2. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ADVERTISEMENT

മുളകുപൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

ADVERTISEMENT

3. വെളുത്തുള്ളി – രണ്ട് അല്ലി

ചുവന്നുള്ളി – നാല്

ADVERTISEMENT

തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

ജീരകം – കാൽ ചെറിയ സ്പൂൺ

4. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

5. അരി – ഒരു ചെറിയ സ്പൂൺ

കടുക് – ഒരു ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ ഇടിച്ചക്ക രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കുക. ഇത് മിക്സിയിലാക്കി ഒന്ന് ഉടച്ചെടുക്കണം.

∙ മൂന്നാമത്തെ ചേരുവ തരുതരുപ്പായി ചതച്ചു വയ്ക്കണം.

∙ ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ താളിക്കുക.

∙ ഇതിലേക്കു തേങ്ങ ചതച്ചതു ചേർത്ത് നന്നായി ചൂടാക്കുക. 

∙ പച്ചരുചി മാറുമ്പോൾ ഇടിച്ചക്കയും ഉപ്പും ചേ ർത്തിളക്കി ചൂടോടെ വിളമ്പാം.

ADVERTISEMENT