1. വിളഞ്ഞ പച്ചച്ചക്കയുടെ മടൽ – ഒരു വലിയ കഷണം, മുള്ളും ചകിണിയും കളഞ്ഞത്
പച്ച ചക്കച്ചുള – മൂന്ന്
ചക്കക്കുരു – മൂന്ന്
പടവലങ്ങ – ഒരു ചെറിയ കഷണം
മുരിങ്ങയ്ക്ക – രണ്ട്
വെള്ളരിക്ക – ഒരു വലിയ കഷണം
പച്ചമാങ്ങ – ഒന്നിന്റെ പകുതി
2. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
3. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്
ജീരകം – അര ചെറിയ സ്പൂൺ
പച്ചമുളക് – രണ്ട്
4. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
കറിവേപ്പില – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ മൂന്നിഞ്ചു നീളത്തിൽ ക ഷണങ്ങളാക്കി രണ്ടാമത്തെ ചേരുവയും അൽപം വെള്ളവും ചേർത്തു വേവിക്കുക.
∙ വെള്ളം വറ്റിയ ശേഷം മൂന്നാമത്തെ ചേരുവ തരുതരുപ്പായി ചതച്ചതു ചേർത്തു വേവിക്കണം. കഷണങ്ങള്‍ ഉടഞ്ഞു പോകരുത്.
∙ വെള്ളം വറ്റി പാകമാകുമ്പോൾ വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തു വാങ്ങി ചൂടോടെ ഉപയോഗിക്കാം.
കടപ്പാട്: അനിത രവീന്ദ്രന്‍, പാലാ