1. ചക്കപ്പഴം അരച്ചത് – ഒരു കപ്പ്
2. ശർക്കര ഉരുക്കിയത് – ഒരു കപ്പ്
നെയ്യ് – മൂന്നു വലിയസ്പൂൺ
3. രണ്ടാംപാൽ – മൂന്നു കപ്പ്
4. ഒന്നാംപാൽ – ഒരു കപ്പ്
5. നെയ്യ് – മൂന്നു വലിയ സ്പൂൺ
6. തേങ്ങാക്കൊത്ത് നെയ്യിൽ വറുത്തത് – അരക്കപ്പ്
ചുക്കും ജീരകവും പൊടിച്ചത് – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ചക്കപ്പഴം അരച്ചത് അൽപം വെള്ളം ചേർത്തു വേവിക്കുക. ഇതിൽ ശർക്കരയും നെയ്യും ചേർത്തു വരട്ടിയെടുക്കണം.
∙ ഇതിലേക്കു രണ്ടാംപാൽ ചേർത്തു തിളയ്ക്കുമ്പോൾ ഒന്നാംപാൽ ചേർക്കുക. തിളയ്ക്കുന്നതിനു മുൻപ് വാങ്ങണം.
∙ ആറാമത്തെ ചേരുവ ചേർത്തു ചെറുചൂടോടെ വിളമ്പാം.
കടപ്പാട്: അനിത രവീന്ദ്രന്‍, പാലാ