1. നാടൻ മാമ്പഴം – ആറ്, ചെറുത്
2. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
കടുക് – അര ചെറിയ സ്പൂൺ
4. ശർക്കര – ഒരു ചെറിയ സ്പൂൺ
5. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
6. കടുക് – അര ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙ മാമ്പഴം തൊലിയോടു കൂടി കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കുക.
∙ ഇതിലേക്ക് തേങ്ങയും കടുകും തരുതരുപ്പായി അരച്ചതു ചേർത്തു വറ്റിക്കണം.
∙ ശർക്കര ചേർത്തു വീണ്ടും വേവിച്ച ശേഷം കുറുകുമ്പോൾ വാങ്ങുക.
∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ആറാമത്തെ ചേരുവ താളിച്ചു പച്ചടിയിൽ ചേർക്കാം.
കടപ്പാട്: അനിത രവീന്ദ്രന്‍, പാലാ