1. പച്ചരി – അരക്കപ്പ്
2. രണ്ടാംപാൽ – ഒന്നരക്കപ്പ്
3. ഒന്നാംപാൽ – ഒരു കപ്പ്
ജീരകം – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
4. ശർക്കരപ്പാനി – മൂന്നു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ പച്ചരി രണ്ടാംപാൽ ചേർത്തു വേവിക്കുക.
∙ കുറുകിത്തുടങ്ങുമ്പോൾ മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി കുറുകിയെടുക്കണം.
∙ ഇത് നെയ്യ് പുരട്ടിയ ഇലയിലോ പാത്രത്തിലോ കട്ടിയിൽ ചൂടോടെ നിരത്തുക.
∙ ചൂടാറിയ ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ശർക്കരപ്പാനിക്കൊപ്പം വിളമ്പാം.
കടപ്പാട്: അനിത രവീന്ദ്രന്‍, പാലാ