വഴുതനങ്ങ തീയൽ
1. വഴുതനങ്ങ – 125 ഗ്രാം, ചതുര കഷണങ്ങളാക്കിയത്
2. ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
3. വെളിച്ചെണ്ണ – രണ്ടര വലിയ സ്പൂണ്‍
4. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
ചുവന്നുള്ളി കനം കുറച്ചു നീളത്തിൽ അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
5. വറ്റൽമുളക് – നാല്
മല്ലി – ഒരു ചെറിയ സ്പൂൺ
ഉലുവ – ഒരു നുള്ള്
ജീരകം – ഒരു നുള്ള്
6. തക്കാളി – രണ്ട്, ഓരോന്നും നാലു കഷണങ്ങളാക്കിയത്
പച്ചമുളക് – നാല്, അറ്റം പിളർന്നത്
വാളൻപുളി പിഴിഞ്ഞത്, ഉപ്പ് – പാകത്തിന്
7. കടുക് – കാൽ ചെറിയ സ്പൂൺ
ഉലുവ – ഒരു നുള്ള്
8. ചുവന്നുള്ളി – മൂന്ന്, അരിഞ്ഞത്
വറ്റൽമുളക് – രണ്ട്, കഷണങ്ങളാക്കിയത്
പാകം ചെയ്യുന്ന വിധം
∙ വഴുതനങ്ങക്കഷണങ്ങളിൽ ഉപ്പും മഞ്ഞൾപ്പൊടിയും പു രട്ടി വയ്ക്കണം.
∙ നോൺസ്റ്റിക് പാനിൽ അര വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി തേങ്ങയും ചുവന്നുള്ളിയും ചെറുതീയിൽ വച്ചു ബ്രൗൺ നിറത്തില്‍ വറുത്തു മാറ്റി വയ്ക്കുക.
∙ മറ്റൊരു പാനില്‍ അഞ്ചാമത്തെ ചേരുവ യഥാക്രമം ചേര്‍ ത്തു വറുത്തു തേങ്ങ വറുത്തതിൽ ചേർത്തു ചൂടാറിയ ശേഷം മയത്തിൽ അരയ്ക്കണം.
∙ ഒരു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി വഴുതനങ്ങ ചേർത്തു വഴറ്റി, വാങ്ങുക. ഇതിലേക്ക് ആറാമത്തെ ചേ രുവ ചേർത്ത ശേഷം അരപ്പ് അൽപം വെള്ളത്തിൽ കലക്കിയതും അൽപം വെള്ളവും ചേർത്തു ചെറുതീയിൽ വച്ചു വേവിക്കണം.
∙ ഗ്രേവി കുറുകി വരുമ്പോൾ വാങ്ങി വയ്ക്കാം.
∙ ബാക്കി വെളിച്ചെണ്ണ ചൂടാക്കി കടുകും ഉലുവയും മൂപ്പിച്ച് എട്ടാമത്തെ ചേരുവ ചേർത്തു താളിച്ചു കറിയിൽ ചേർത്തു വിളമ്പാം.

പരിപ്പ് തക്കാളിക്കറി
1. ചെറുപരിപ്പ് – അരക്കപ്പ്
സവാള കനം കുറച്ചരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
വെളുത്തുള്ളി – നാല് അല്ലി
മഞ്ഞൾപ്പൊടി – കാല്‍ ചെറിയ സ്പൂൺ
വെള്ളം – പാകത്തിന്
2. തക്കാളി – 250 ഗ്രാം, കഷണങ്ങളാക്കിയത്
പച്ചമുളക് – നാല്, നീളത്തിൽ അരിഞ്ഞത്
ഉപ്പ് – പാകത്തിന്
3. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
ജീരകം – അര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാല്‍ ചെറിയ സ്പൂൺ
4. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
5. കടുക് – ഒരു ചെറിയ സ്പൂൺ
6. വറ്റൽമുളക് – രണ്ട്, കഷണങ്ങളാക്കിയത്
7. കശ്മീരി മുളകുപൊടി – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ അടുപ്പത്തു വച്ചു നന്നായി വേവിക്കുക.
∙ വെന്തു വരുമ്പോൾ തക്കാളിയും പച്ചമുളകും ഉപ്പും ചേർത്തു വേവിക്കണം.
∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ മയത്തിൽ അരച്ചതു ചേ ർത്തു നന്നായി യോജിപ്പിച്ചു വാങ്ങുക.
∙ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം വറ്റൽമുളകു മൂപ്പിച്ചു തീ അണയ്ക്കണം. ഇതിലേക്കു മുളകുപൊടി ചേ ർത്തിളക്കി കറിയിൽ ചേർത്തു വിളമ്പാം.

ഫോട്ടോ: വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : മുബഷീര്‍ സി. എം., കോമി ഷെഫ്, ക്രൗണ്‍ പ്ലാസ, കൊച്ചി.