അവലോസുണ്ട
പാകംചെയ്യുന്നവിധം
∙ ഒരു കിലോ പച്ചരി വെള്ളത്തിൽ കുതിർത്ത് ഊറ്റി പൊടിക്കുക.
∙ അരിപ്പൊടി അരിച്ചെടുത്തശേഷം അതിൽ ആറു കപ്പ് തേങ്ങ ചുരണ്ടിയതു ചേർത്ത് അധികം ബലം കൊടുക്കാതെ വിരൽകൊണ്ടു യോജിപ്പിക്കുക.
∙ ഇതിൽ അര ചെറിയ സ്പൂൺ ജീരകവും ഉപ്പും ചേർത്തു തട്ടിപ്പൊത്തി മൂന്നു മണിക്കൂർ വയ്ക്കുക.
∙ പിന്നീട് ഉരുളി അടുപ്പത്തു വച്ചു ചൂടാക്കി, അതിലേക്ക് അരിപ്പൊടി മിശ്രിതമിട്ട് ഗോൾഡൻ ബ്രൗൺ നിറമാകും വരെ വറുക്കുക.
∙ അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയശേഷം ഈ പൊടി ഇടഞ്ഞെടുക്കുക. കിട്ടുന്ന തരി വീണ്ടും പൊടിച്ച ശേഷം വറുത്ത പൊടിയിൽ ചേർക്കുക. ഇതു നിരത്തിയിട്ടു ചൂടാറാൻ വയ്ക്കുക. അവലോസു പൊടി തയാർ.
∙ ഇതിൽ നിന്ന് അരക്കിലോ അവലോസുപൊടി എടുത്തു വയ്ക്കുക.
∙ അവലോസുണ്ട തയാറാക്കാൻ ഒരു കപ്പു പഞ്ചസാര, അരക്കപ്പ് വെള്ളം, രണ്ടു ചെറിയ സ്പൂൺ നാരങ്ങാനീര് എന്നിവ അടുപ്പിൽ വച്ചു ചൂടാക്കി ഒരു നൂൽ പരുവമാക്കുക.
∙ ഇതിൽ രണ്ടു ചെറിയ സ്പൂൺ ഉരുക്കിയ നെയ്യ് ചേർത്തു വാങ്ങിയ ശേഷം കാൽ ചെറിയ സ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർക്കുക.
∙ ഇതിലേക്ക് അരക്കിലോ അവലോസുപൊടി ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു ചെറുനാരങ്ങാ വലുപ്പത്തിൽ ഉരുട്ടുക. ഉരുട്ടിയ അവലോസുണ്ട അവലോസു പൊടിയിൽ ഇട്ട് ഉരുട്ടിയെടുക്കുക.