Monday 14 June 2021 04:40 PM IST

ചോറിന് കറി ഇതു മാത്രം മതി, ഇലുമ്പിക്ക അച്ചാർ!

Liz Emmanuel

Sub Editor

ilumbi

ഇലുമ്പിക്ക അച്ചാർ

1.നല്ലെണ്ണ – രണ്ടു വലിയ സ്പൂൺ

കടുക് – ഒരു ചെറിയ സ്പൂൺ

ഉലുവ – ഒരു ചെറിയ സ്പൂൺ

2.ഇഞ്ചി–വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

വറ്റൽമുളക് ചതച്ചത് – രണ്ടു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കാശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

3.വിനാഗിരി – അരക്കപ്പ്

വെള്ളം – അരക്കപ്പ്

4.ഇലുമ്പിക്ക – രണ്ടു കപ്പ്

5.ഉപ്പ് – ആവശ്യത്തിന്

പഞ്ചസാര – ഒരു വലിയ സ്പൂൺ

കായം – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙എണ്ണ ചൂടാക്കി കടുകും ഉലുവയും പൊട്ടിക്കുക. ഇതിലേക്ക് രണ്ടാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙ശേഷം മൂന്നാമത്തെ ചേരുവ ചേർത്തു തിളപ്പിക്കുക.

∙ഇതിലേക്കു ഇലുമ്പിക്ക ചേർത്ത് ഇളക്കി യോജിപ്പിക്കുക.

∙അഞ്ചാമത്തെ ചേരുവയും ചേർത്ത് രണ്ടു മ‌ിനിറ്റ് മൂടിവച്ചു വേവിച്ചു വാങ്ങാം.

തയാറാക്കുന്ന വിധം വീ‍ഡിയോയിൽ