Saturday 02 September 2023 11:59 AM IST : By സ്വന്തം ലേഖകൻ

ചപ്പാത്തിക്കും അപ്പത്തിനുമൊപ്പം രുചിയൂറും ഛന മസാല, ഈസി റെസിപ്പി!

chana

ഛന മസാല

1.വെള്ളക്കടല – 250 ഗ്രാം

2.സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – രണ്ട്

ഗരംമസലാപ്പൊടി – ഒരു ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ചാട്ട് മസാല – ഒരു വലിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ജീരകംപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

വാളൻപുളി പിഴിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

നാരങ്ങാനീര് – പകുതി നാരങ്ങയുടേത്

3.മല്ലിയില – അരക്കപ്പ്

പുതിനയില – കാൽ കപ്പ്

വെളുത്തുള്ളി – രണ്ട് അല്ലി

പച്ചമുളക് – ഒന്ന്

ഇഞ്ചി – അരയിഞ്ചു കഷണം

വെള്ളം – പാകത്തിന്

4.വെണ്ണ – രണ്ടു വലിയ സ്പൂൺ

5.ഇഞ്ചി, നീളത്തിൽ അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്

കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

6.മല്ലിയില – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙വെള്ളക്കടല പാകത്തിനു വെള്ളവും ഉപ്പും ചേർത്തു വേവിച്ച് വയ്ക്കുക.

∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിക്കുക.

∙മൂന്നാമത്തെ ചേരുവ മിക്സിയിൽ നന്നായി അരച്ചെടുത്തു തയാറാക്കി വച്ചിരിക്കുന്ന കടല മിശ്രിതത്തിൽ ചേർത്തു യോജിപ്പിക്കുക.

∙പാനില്‍ വെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റണം.

∙പച്ചമണം മാറുമ്പോൾ കടല മിശ്രിതം ചേർത്തിളക്കി പത്തു മിനിറ്റ് മൂടി വച്ചു വേവിക്കണം.

∙മല്ലിയില വിതറി വിളമ്പാം.