Friday 10 May 2024 02:09 PM IST : By സ്വന്തം ലേഖകൻ

ചോറിനൊപ്പം കലക്കൻ രുചിയിൽ മുരിങ്ങയ്ക്ക മോരുകറി, തയാറാക്കാം ഈസിയായി!

morucurrrrrry

മുരിങ്ങയ്ക്ക മോരുകറി

1.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

2.ചുവന്നുള്ളി – പത്ത്, അരിഞ്ഞത്

ഇ‍ഞ്ചി–വെളുത്തുള്ളി, ചതച്ചത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – ഒന്ന്

3.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

4.വെള്ളം – ഒരു കപ്പ്

ഉപ്പ് – പാകത്തിന്

5.മുരിങ്ങയ്ക്ക – ഒന്ന്, നീളത്തിൽ അരിഞ്ഞത്

തക്കാളി, അരിഞ്ഞത് – കാൽ കപ്പ്

6.തൈര് – ഒരു കപ്പ്, ഉടച്ചത്

ജീരകം – കാൽ ചെറിയ സ്പൂൺ

7.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

8.കടുക് – അര ചെറിയ സ്പൂൺ

ഉലുവ – കാൽ ചെറിയ സ്പൂൺ

വറ്റൽമുളക് – മൂന്ന്

കറിവേപ്പില – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റണം.

∙മഞ്ഞൾപ്പൊടി ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ വെള്ളവും പാകത്തിനുപ്പും ചേർത്തു തിളപ്പിക്കണം.

∙ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു വേവിക്കുക.

∙തൈരും ജീരകവും ചേർത്തു നന്നായി അടിച്ചു കറിയിൽ ചേർത്തിളക്കണം. തിളയ്ക്കരുത്. നന്നായി ചൂടാകുമ്പോൾ വാങ്ങാം.

∙വെളിച്ചെണ്ണ ചൂടാക്കി എട്ടാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തു വിളമ്പാ‌ം.