Saturday 06 August 2022 11:17 AM IST : By Vanitha Pachakam

രുചിയൂറും മഷ്റൂം ഗ്രീൻപീസ് കറി! നോക്കാം എങ്ങിനെ തയാറാക്കാം എന്ന്!

Mashroon Green Peas Curry

മഷ്റൂം ഗ്രീൻപീസ് കറി

1. ഗ്രീൻപീസ് - മുക്കാൽ കപ്പ്

2. കൂൺ - എട്ട്

3. എണ്ണ - ഒരു വലിയ സ്പൂൺ

4. കറുവാപ്പട്ട - അരയിഞ്ചു കഷണം

ഏലയ്ക്ക - രണ്ട്

സവാള - ഒന്ന്, പൊടിയായി അരിഞ്ഞത്

5. ഇഞ്ചി - മുക്കാൽ ഇഞ്ചു കഷണം

വെളുത്തുള്ളി - ആറ് അല്ലി

6. മുളകുപൊടി - ഒരു െചറിയ സ്പൂൺ

മല്ലിപ്പൊടി - ഒരു െചറിയ സ്പൂൺ

മഞ്ഞൾപ്പൊടി - അര െചറിയ സ്പൂൺ

തക്കാളിച്ചാറ് - കാൽ കപ്പ്

7. ഉപ്പ് - പാകത്തിന്

ഗരംമസാലപ്പൊടി - അര െചറിയ സ്പൂൺ

8. കസ്കസ് അരച്ചത് - രണ്ടു വലിയ സ്പൂൺ

9. വെള്ളം - ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

∙ഗ്രീൻപീസും കൂണും വൃത്തിയാക്കി വയ്ക്കുക.

∙ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു വഴറ്റി ചെറിയ ചുവപ്പു നിറമാകുമ്പോൾ ഇഞ്ചിയും െവളുത്തുള്ളിയും അരച്ചതു ചേർത്തു വഴറ്റുക.

∙ആറാമത്തെ ചേരുവ വെള്ളത്തിൽ കുതിർത്തതു േചർത്തു വഴറ്റിയ ശേഷം എട്ടാമത്തെ ചേരുവ േചർത്തു വഴറ്റുക.

∙എണ്ണ തെളിയുമ്പോൾ കസ്കസ് അരച്ചത് അരക്കപ്പ് വെള്ളത്തിൽ കലക്കിയതു ചേര‍്‍ത്തിളക്കണം.

∙ഇതിൽ ഒരു കപ്പ് വെള്ളം ഒഴിച്ചിളക്കി ഗ്രീൻപീസും മഷ്റൂമും ചേർത്തിളക്കി ചെറുതീയിൽ വേവിച്ചു വാങ്ങുക.

∙ ചൂടോടെ വിളമ്പണം.