Saturday 31 December 2022 04:30 PM IST : By സ്വന്തം ലേഖകൻ

ആരോഗ്യം പകരും പരിപ്പ് പാലക്ക്ചീര കറി, തയാറാക്കാം ഈസിയായി!

parippu

പരിപ്പ് പാലക്ക്ചീര കറി

1.പരിപ്പ് – ഒരു കപ്പ്, കഴുകിയത്

പാലക്ചീര പൊടിയായി അരിഞ്ഞത് – ഒരു പിടി

തക്കാളി – രണ്ട്, അരിഞ്ഞത്

സവാള – ഒരു വലുത്, അരിഞ്ഞത്

2.എണ്ണ – ഒരു വലിയ സ്പൂൺ

3.കടുക് – ഒരു ചെറിയ സ്പൂൺ

ജീരകം – ഒരു ചെറിയ സ്പൂൺ

4.ചുവന്നുള്ളി – രണ്ട്, അരിഞ്ഞത്

വെളുത്തുള്ളി – രണ്ട് അല്ലി,ചതച്ചത്

5.മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കായംപൊടി – ഒരു നുള്ള്

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

6.ഉപ്പ് – പാകത്തിന്

‌7.മല്ലിയില – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

  • ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു കുക്കറിലാക്കി പാക‌ത്തിനു വെള്ളം ഒഴിച്ചു വേവിക്കുക.

  • ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും ജീരകവും മൂപ്പിച്ചശേഷം ചുവന്നുള്ളിയും വെളുത്തുള്ളിയും ചേർത്തു വഴറ്റുക.

  • ഇതിലേക്ക് അഞ്ചാമത്തെ ചേരുവയും ചേർത്തിളക്കി മൂപ്പിച്ചു മസാലമണം വരുമ്പോൾ വാങ്ങി വേവിച്ചു വച്ചിരിക്കുന്ന പരിപ്പ്–ചീര കൂട്ടിലേക്ക് ഒഴിക്കണം.

  • പാകത്തിനുപ്പും ചേർത്തിളക്കി മല്ലിയില അരി‍ഞ്ഞതുകൊണ്ട് അലങ്കരിച്ചു വിളമ്പാം.