Thursday 28 December 2023 03:26 PM IST : By Vanitha Pachakam

പ്രാതലിന് ഇതു മാത്രം മതി, വെജിറ്റബിൾ സ്റ്റഫ്ഡ് പറാത്ത!

paratha

വെജിറ്റബിൾ സ്റ്റഫ്ഡ് പറാത്ത

1. ഗോതമ്പുപൊടി - രണ്ടു കപ്പ്

നെയ്യ് - രണ്ടു െചറിയ സ്പൂൺ

വെള്ളം - മാവു കുഴയ്ക്കാൻ പാകത്തിന്

ഉപ്പ് - പാകത്തിന്

2. കാബേജ്, കാരറ്റ്, ബീൻസ് എന്നിവ പൊടിയായി അരിഞ്ഞു മെല്ലേ വഴറ്റിയത് - ഒരു കപ്പ്

3. എണ്ണ - പാകത്തിന്

4. സവാള പൊടിയായി അരിഞ്ഞത് - അരക്കപ്പ്

5. ജീരകം - അര െചറിയ സ്പൂൺ

അയ്മോദകം - അര െചറിയ സ്പൂൺ

മുളകുപൊടി - അര െചറിയ സ്പൂൺ

ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ചത് - ഒരു കപ്പ്

6. മല്ലിയില പൊടിയായി അരിഞ്ഞത്, നാരങ്ങാനീര്, ഉപ്പ് - പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ േചരുവ യോജിപ്പിച്ചു നന്നായി കുഴച്ചു മയമുള്ള മാവു തയാറാക്കുക. ഇത് മൂടി 30-45 മിനിറ്റ് വയ്ക്കണം.

∙ പച്ചക്കറികൾ വഴറ്റി തയാറാക്കിയത് ഒരു പാത്രത്തിൽ യോജിപ്പിച്ചു വയ്ക്കണം.

∙ എണ്ണ ചൂടാക്കി സവാള വഴറ്റിയ ശേഷം അഞ്ചാമത്തെ േചരുവ ചേർത്തു നന്നായി വഴറ്റുക.

∙ ഇതിലേക്കു പച്ചക്കറികളും േചർത്തു വഴറ്റി ആറാമത്തെ േചരുവ േചർത്തിളക്കി വാങ്ങി വയ്ക്കുക. ഇതാണ് ഫില്ലിങ്.

∙ കുഴച്ചു വച്ചിരിക്കുന്ന മാവെടുത്തു െചറിയ ഉരുളകളാക്കുക.

∙ ഫില്ലിങ്ങും മാവുരുളകളുടെ അതേ എണ്ണത്തിൽ ഉരുളകളാക്കി വയ്ക്കണം.

∙ മാവുരുളകൾ ഓരോന്നായി പരത്തി നടുവിൽ ഓരോ പച്ചക്കറി ഉരുളകൾ വയ്ക്കുക.

∙ പിന്നീട് വശങ്ങൾ കൂട്ടിപ്പിടിച്ചു മുകളിൽ വച്ച് വെള്ളം തൊട്ട് ഒട്ടിക്കുക.

∙ വീണ്ടും മെല്ലേ പരത്തണം. പച്ചക്കറികൾ പുറത്തേക്കു വരാതെ ശ്രദ്ധിക്കണം.

∙ ‌ചൂടായ തവയിൽ നെയ്യോ എണ്ണയോ പുരട്ടി പറാത്തയിട്ട്, തിരിച്ചും മറിച്ചുമിട്ടു ചുട്ടെടുക്കുക.