Tuesday 05 November 2024 03:19 PM IST

സവാളയും വെളുത്തുള്ളിയും വേണ്ട, തയാറാക്കാം ഈസി യാഖ്നി പനീർ!

Merly M. Eldho

Chief Sub Editor

yakhni paneer

യാഖ്നി പനീർ

1.പനീര്‍ – 300 ഗ്രാം

2.പെരുംജീരകം – ഒരു വലിയ സ്പൂൺ

ജീരകം – ഒരു വലിയ സ്പൂൺ

മല്ലി – ഒരു വലിയ സ്പൂൺ

ഏലയ്ക്ക – നാല്

കറുത്ത ഏലയ്ക്ക – ഒന്ന്

വറ്റൽമുളക് – രണ്ട്

കുരുമുളക് – അര വലിയ സ്പൂൺ

3.കശുവണ്ടിപ്പരിപ്പ് – 8–10 എണ്ണം, കുതിർത്തത്

4.നെയ്യ് – രണ്ടു വലിയ സ്പൂൺ

5.ഇഞ്ചി അരച്ചത് – ഒരു ചെറിയ സ്പൂൺ

പച്ചമുളക് – രണ്ട്, നീളത്തിൽ അരിഞ്ഞത്

6.വെള്ളം – കാൽ കപ്പ്

7.തൈര് – കാൽ കപ്പ്

8.ഉപ്പ് – പാകത്തിന്

9.ഫ്രഷ് ക്രീം – മൂന്നു വലിയ സ്പൂൺ

10.എണ്ണ – ഒരു വലിയ സ്പൺ

11.ഇഞ്ചി നീളത്തിൽ അരിഞ്ഞത് – ഒരു വലിയ സ്പൂൺ

തക്കാളി – ഒന്നിന്റെ പകുതി, കുരുകളഞ്ഞു ചതുരക്കഷണങ്ങളാക്കിയത്

കാപ്സിക്കം – ഒന്നിന്റെ പകുതി, ചതുരക്കഷണങ്ങളാക്കിയത്

പാകം ചെയ്യുന്ന വിധം

∙പനീർ ചതുരക്കഷണങ്ങളാക്കി വയ്ക്കുക.

∙പാനിൽ രണ്ടാമത്തെ ചേരുവ വറുത്തു പൊടിയച്ചു വയ്ക്കണം.

∙കുതിർത്ത കശുവണ്ടിപ്പരിപ്പും നാലു കഷണം പനീറും ചേർത്തു മയത്തിൽ അരച്ചു വയ്ക്കണം.

∙പാനിൽ നെയ്യ് ചൂടാക്കി ബാക്കി പനീർ കഷണങ്ങൾ വറുത്തു മാറ്റി വയ്ക്കുക.

∙ഇതേ പാനിൽ അഞ്ചാമത്തെ ചേരുവയും അരച്ചു വച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പു–പനീർ മിശ്രിതവും ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ വെള്ളം ചേർത്തു തിളപ്പിക്കണം.

∙തൈരു ചേർത്തു കൈവിടാതെ ഇളക്കി യോജിപ്പിച്ച് രണ്ടു മൂന്നു മിനിറ്റ് ചൂടാക്കുക.

∙ഇതിലേക്കു വറുത്ത വച്ചിരിക്കുന്ന പനീറും പാകത്തിനുപ്പും പൊടിച്ചു വച്ച മസാലയും ചേർത്തിളക്കി യോജിപ്പിക്കുക.

∙ഇതിലേക്കു ഫ്രഷ് ക്രീമും ചേർത്തിളക്കണം.

∙മറ്റൊരു പാനിൽ എണ്ണ ചൂടാക്കി 11 –ാമത്തെ ചേരുവ ചേർത്തു വഴറ്റി കറിയിൽ ചേർത്തിളക്കി വാങ്ങാം.

∙മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.